കോഹ്ലിക്കും റിഷാബ് പന്തിനും വിശ്രമം : ലങ്കൻ പരമ്പരക്കുള്ള ടീം ഉടൻ

വെസ്റ്റ് ഇൻഡീസിന് എതിരായ മൂന്നാം ടി :20 മത്സരം നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീം സ്റ്റാർ താരങ്ങളായ വിരാട് കോഹ്ലിക്കും റിഷാബ് പന്തിനും വിശ്രമം അനുവദിച്ച് ബിസിസിഐ. മൂന്നാം ടി :20 മത്സരത്തിൽ നിന്നും ഇരുവരെയും ഒഴിവാക്കിയതായി അറിയിച്ച ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ് ഇരുവർക്കും ബയോ ബബിളിൽ നിന്നും ബ്രേക്ക്‌ എടുക്കാനും അനുവാദം നൽകി.ഇരുവർക്കും ഇതോടെ കുടുംബത്തിനൊപ്പം ചേരാൻ സാധിക്കും. വരാനിരിക്കുന്ന ശ്രീലങ്കക്ക് എതിരായ ടി :20 പരമ്പരയിലും ഇരുവരും കളിക്കില്ല എന്നാണ് സൂചന.ഈ ആഴ്ചയിൽ ലങ്കയിൽ എത്തുന്ന ശ്രീലങ്കൻ ടീം ടി :20, ടെസ്റ്റ്‌ പരമ്പരകൾ ഇന്ത്യക്ക് എതിരെ കളിക്കും.

ദീർഘ നാളുകളായി ബയോ ബബിളിൽ ഇന്ത്യൻ ടീമിനോപ്പമുള്ള വിരാട് കോഹ്ലി, റിഷാബ് പന്ത് എന്നിവർക്ക് 10 ദിവസം ബയോ ബബിളിൽ നിന്നും ഇടവേളയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ് ഇപ്പോൾ നൽകിയിരിക്കുന്നത്.മൂന്ന് മത്സരങ്ങൾ ടി :20 പരമ്പരയിൽ ശ്രീലങ്കക്ക് എതിരെ കളിക്കുന്ന ഇന്ത്യൻ ടീം അനേകം യുവ താരങ്ങൾക്ക് അടക്കം പരമ്പരയിൽ അവസരം നൽകിയെക്കുമെന്നാണ് സൂചന. രോഹിത് ശർമ്മയുടെ കൂടി അഭിപ്രായങ്ങൾ പരിഗണിച്ചുകൊണ്ട് യുവ ടീമിനെ ഉടനടി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

FB IMG 1645204948908

അതേസമയം വിക്കെറ്റ് കീപ്പർ റിഷാബ് പന്ത് വിശ്രമത്തിലായതോടെ മലയാളി താരം സഞ്ജുവിന് അവസരം ലഭിച്ചേക്കും എന്നാണ് സൂചനകൾ.നിലവിൽ സഞ്ജു നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിൽ ഫിറ്റ്നസ് നേടാനുള്ള പരിശീലനത്തിൽ കൂടിയാണ്. ശ്രീലങ്കക്ക് എതിരായ ടി :20 പരമ്പരയിലെ മത്സരങ്ങൾ ഫെബ്രുവരി 24,26,27 തീയതികളിൽ നടക്കും. കൂടാതെ മാർച്ച്‌ (4-8), മാർച്ച്‌ (12-16) തീയതികളിൽ ടെസ്റ്റ്‌ പരമ്പര നടക്കും.

Previous articleഅവനാണോ മാൻ ഓഫ് ദി മാച്ച് :രസകരമായ ചോദ്യവുമായി രോഹിത് ശർമ്മ
Next articleസൂപ്പർ ജയവുമായി കേരളം ആരംഭിച്ചു : ഇന്നിംഗ്സിനും 166 റണ്‍സിന്‍റെ കൂറ്റന്‍ വിജയം.