സ്വര്‍ണ്ണതാറാവായി കിംഗ് കോഹ്ലി. കരിയറില്‍ ഇത് നാലാം തവണ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസിനെതിരെ റോയല്‍ ചലഞ്ചേഴ്സിനു ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടിയ കെല്‍ രാഹുല്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂരിനായി അനൂജ് റാവത്തും ഫാഫ് ഡൂപ്ലെസിയുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ബോളിംഗ് ഓപ്പണ്‍ ചെയ്തതാകട്ടെ ശ്രീലങ്കന്‍ താരം ചമീര.

നാലാം പന്തില്‍ ബൗണ്ടറിയടിച്ച അനൂജ് റാവത്തിനെ അടുത്ത പന്തില്‍ കെല്‍ രാഹുലിന്‍റെ കൈകളില്‍ എത്തിച്ചു. മൂന്നാമനായി മുന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയാണ് എത്തിയത്. എന്നാല്‍ വന്നതും പോയതും ഒരുമിച്ചായിരുന്നു.

0285c144 6a6f 4147 89ae f5c69d383def

നിരുപദ്രവകാരിയായ ഒരു പന്തില്‍ ബാറ്റ് വച്ച വീരാട് കോഹ്ലിയെ ദീപക്ക് ഹൂഡ പിടികൂടുകയായിരുന്നു. എന്ത് അബദ്ധമാണ് താന്‍ കാണിച്ചത് എന്ന് കോഹ്ലി പുറത്തായപ്പോഴുള്ള ചിരിയില്‍ വ്യക്തമായിരുന്നു. കോഹ്ലിയുടെ ഐപിഎല്‍ കരിയറിലെ നാലാമത്തെ ഗോള്‍ഡന്‍ ഡക്കാണിത്.

Virat Kohli golden ducks in IPL

  • MI Bengaluru 2008 (Ashish Nehra)
  • PBKS Bengaluru 2014 (Sandeep Sharma)
  • KKR Kolkata 2017 (Nathan Coulter-Nile)
  • LSG Mumbai DYP 2022 (Dushmantha Chameera)

Virat Kohli in Powerplay this IPL

  • 4 inngs
  • 3 dismissal
  • 25 runs
  • Avg 8.33
  • SR 108.69
Previous articleഅന്ന് ഞങ്ങൾക്ക് പ്രചോദനം നൽകിയത് അവൻ്റെ വാക്കുകളായിരുന്നു. തകര്‍ന്നടിഞ്ഞ ടീമിനെ ഉത്തേജിപ്പിച്ചു.
Next articleമുന്നോട്ട് ചാടി ലോ ക്യാച്ചുമായി രാഹുൽ : ആദ്യ ഓവറിൽ ക്യാപ്റ്റൻ ഷോ