മുന്നോട്ട് ചാടി ലോ ക്യാച്ചുമായി രാഹുൽ : ആദ്യ ഓവറിൽ ക്യാപ്റ്റൻ ഷോ

ഐപിൽ പതിനഞ്ചാം സീസണിൽ വിജയ വഴിയിൽ കുതിക്കുന്ന ടീമാണ് രാഹുൽ നയിക്കുന്ന ലക്ക്നൗ. ഇന്ന് ബാംഗ്ലൂർ എതിരായ കളിയിൽ ടോസ് നേടിയ രാഹുൽ ബാംഗ്ലൂർ ടീമിനെ ബാറ്റിംഗിന് അയച്ചപ്പോൾ ഫാഫ് ഡൂപ്ലസ്സിസിനും ടീമിനും നേരിടേണ്ടി വന്നത് മോശം തുടക്കം.

ഒന്നാം ഓവറിൽ തന്നെ പേസർ ചമീര രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ എല്ലാ ബാംഗ്ലൂർ ആരാധകരെയും ഞെട്ടിച്ചത് സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്ലിയുടെ വിക്കറ്റ് തന്നെ. നേരിട്ട ഒന്നാം ബോളിൽ തന്നെ വിരാട് കോഹ്ലി പുറത്തായപ്പോൾ യുവ ഓപ്പണർ അനുജ് റാവത്ത് ഓവറിലെ അഞ്ചാമത്തെ ബോളിൽ ലോകേഷ് രാഹുലിന് ക്യാച്ച് നൽകി മടങ്ങി. വെറും നാല് ബോളിൽ 5 റൺസാണ് താരം നേടിയത്

7ce1d6a6 f9b8 4e01 8295 1390bf38c8a6

ചമീരയുടെ ഓവറിൽ ഒരുവേള റൺസ്‌ നേടാൻ വിഷമിച്ച താരം അഞ്ചാമത്തെ ബോളിൽ ഒരു വമ്പൻ ഷോട്ടിന് ശ്രമിക്കവേയാണ് തന്റെ വിക്കെറ്റ് നഷ്ടമാക്കിയത്. വമ്പൻ ഷോട്ടിനുള്ള അനുജ് റാവത്ത് ശ്രമം മനോഹരമായ ഒരു ക്യാച്ചിൽ കൂടി ലക്ക്നൗ ക്യാപ്റ്റൻ ലോകേഷ് രാഹുൽ വിക്കെറ്റാക്കി മാറ്റി. അൽപ്പം മുൻപിൽ ആയി വീഴാൻ വന്ന ബോൾ മനോഹരമായ ഒരു ഡൈവിങ് ക്യാച്ചിൽ കൂടിയാണ് രാഹുൽ സ്വന്തമാക്കിയത്. ഒരുവേള സഹതാരങ്ങളെ പോലും തന്റെ ഫീൽഡിങ് മികവിനാൽ ഞെട്ടിക്കാൻ ക്യാപ്റ്റന് സാധിച്ചു.

image 50

നേരത്തെ ഒരു അർദ്ധ സെഞ്ച്വറി അടക്കം ഈ സീസണിൽ നേടിയ അനുജ് റാവത്ത് മികച്ച ഫോമിലായിരുന്നു. താരം ഈ സീസണിൽ ഇതുവരെ 129 റൺസ്‌ നേടിയിട്ടുണ്ട്.