ഏകദിനത്തിൽ പന്തെറിയാതെ ഹാർദിക് പാണ്ട്യ : കാരണം വ്യക്തമാക്കി നായകൻ കോഹ്ലി

ഇംഗ്ലണ്ടിനെതിരായ  രണ്ടാം ഏകദിനത്തില്‍ സ്പിന്നര്‍മാരായ  കുല്‍ദീപ് യാദവിനെയും ക്രുനാല്‍ പാണ്ഡ്യയെയും ജോണി ബെയര്‍സ്റ്റോയും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് അടിച്ചു പറത്തിയിട്ടും ആൾറൗണ്ടർ  പാണ്ഡ‍്യയെ ഓരോവർ പോലും എറിയുവാൻ വിളിക്കാതിരുന്ന ഇന്ത്യൻ നായകൻ കോഹ്ലിയുടെ തീരുമാനം ഏറെ ചർച്ചയായിരുന്നു .എന്നാൽ ഇതിനുള്ള  കാരണം വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി രംഗത്തെത്തി .നേരത്തെ
മത്സരത്തിൽ  കുല്‍ദീപും ക്രുനാലും ചേര്‍ന്ന് 16 ഓവറില്‍ 150 റണ്‍സിലേറെ വഴങ്ങിയിരുന്നു.

ഹാർദിക്കിന്റെ ജോലിഭാരം കുറക്കാന്‍ വേണ്ടിയാണ് അദ്ദേഹത്തെക്കൊണ്ട് ഏകദിന പരമ്പരയിലെ മത്സരങ്ങളിൽ  പന്തെറിയിക്കാതിരുന്നതെന്ന് എന്നാണ്  മത്സരശേഷം കോഹ്ലി പറഞ്ഞത് .
ഇപ്പോൾ  പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ പാണ്ഡ്യയുടെ ജോലിഭാരം കുറക്കേണ്ടതുണ്ട്. ടി20 പരമ്പരയില്‍ ഹര്‍ദ്ദിക് ബൗള്‍ ചെയ്തിരുന്നു. എന്നാല്‍ ഏകദിനങ്ങളില്‍ അദ്ദേഹത്തെ ബൗള്‍ ചെയ്യിക്കുന്നില്ല. ടി20 ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഇംഗ്ലണ്ടിനെതിരെ നിർണായകമായ  ടെസ്റ്റ്  പരമ്പരയും  വരാനിരിക്കെ ടീം മാനേജ്‌മന്റ് എടുത്ത തീരുമാനമാണിത് എന്നാണ് കോഹ്ലി വ്യക്തമാക്കുന്നത് .

നേരത്തെ നടന്ന ടി20 പരമ്പരയില്‍ 17 ഓവറോളം ബൗള്‍ ചെയ്ത ഹാർദിക് പാണ്ട്യ  6.50 ശരാശരിയില്‍ മാത്രമാണ് റണ്‍സ് വഴങ്ങിയത്. താരത്തിന്റെ റൺസ് വഴങ്ങാതെയുള്ള  ബൗളിംഗ് ടി20 പരമ്പര സ്വന്തമാക്കുന്നതില്‍ ഇന്ത്യൻ ടീമിന് ഏറെ  സഹായകകരമായിരുന്നു .ഇന്നലത്തെ രണ്ടാം ഏകദിനത്തിൽ സ്പിൻ ബൗളെർമാരെ അനായാസം ബൗണ്ടറി പറത്തിയ ബെൻ സ്റ്റോക്സ് : ജോണി ബെയർസ്‌റ്റോ സഖ്യം ഇംഗ്ലണ്ട് ടീമിനെ ഇന്ത്യയുടെ വമ്പൻ വിജയലക്ഷ്യം മറികടക്കുവാൻ സഹായിച്ചു .ഇന്നലെ  മത്സരത്തിൽ 10 ഓവർ എറിഞ്ഞ കുൽദീപ് യാദവ് 84 റൺസ് വഴങ്ങിയപ്പോൾ കൃണാൽ പാണ്ട്യ 6 ഓവറിൽ 72 റൺസ് വഴങ്ങി .ഇരുവർക്കും വിക്കറ്റ് നേടുവാൻ കഴിഞ്ഞില്ല .

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.
Scroll to Top