IPL 2021 : ഏറ്റവും മികച്ച ഫീല്‍ഡറില്‍ നിന്നും മോശത്തിലേക്ക്. കണക്കുകള്‍ ഇങ്ങനെ.

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് വീരാട് കോഹ്ലി. അര്‍ദ്ധാവസരം പോലും കൈപിടിയിലൊതുക്കുന്ന വീരാട് കോഹ്ലി മറ്റുള്ള താരങ്ങള്‍ക്ക് ഒരു മാതൃകയാണ്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി സിംപിള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നത് ആരാധകര്‍ക്ക് ആശങ്ക ഇടയാക്കുന്നുണ്ട്.

മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന ഉദ്ഘാടന മത്സരത്തിലും വീരാട് കോഹ്ലി ഒരു ക്യാച്ച് നഷ്ടപ്പെടുത്തി. 19ാം ഓവറില്‍ കെയില്‍ ജെയ്മിസണിന്‍റെ പന്തില്‍ ക്രുണാല്‍ പാണ്ട്യയെയാണ് വീരാട് കോഹ്ലി കൈവിട്ടത്. കൈയ്യിലേക്ക് വന്ന അനായാസ ക്യാച്ച് കൈകള്‍കിടയിലൂടെ വഴുതി മുഖത്ത് ഇടിച്ചു.

കഴിഞ്ഞ മൂന്നു സീസണുകളെടുത്താല്‍ വീരാട് കോഹ്ലി നഷ്ടപ്പെടുത്തിയ ഏഴാമത്തെ ക്യാച്ചായിരുന്നു. ഇക്കാലയളവില്‍ മറ്റൊരു താരവും ഇത്രയധികം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയട്ടില്ലാ.

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ റണ്ണൗട്ടാക്കാന്‍ നടത്തിയ തകര്‍പ്പന്‍ ഫീല്‍ഡിങ്ങിനു പിന്നാലെയാണ് വീരാട് കോഹ്ലി ക്യാച്ച് നഷ്ടപ്പെടുത്തിയത്. ഇന്നിംഗ്സിന്‍റെ അവസാന പന്തില്‍ രാഹുല്‍ ചഹറും വീരാട് കോഹ്ലിയുടെ ത്രോയില്‍ റണ്ണൗട്ടായി.

Previous articleIPL 2021 : ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഇതാദ്യം. ഹര്‍ഷല്‍ പട്ടേല്‍ ഹീറോ
Next articleഹാർദിക്കിനു വീണ്ടും പരിക്കോ :താരം പന്തെറിയാത്തതിന്‍റെ കാരണം വ്യക്തമാക്കി ക്രിസ് ലിൻ