ഐപിൽ പതിനാലാം സീസണിൽ തുടർച്ചയായ നാലാം മത്സരവും ജയിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി .രാജസ്ഥാന്‍ റോയല്‍സ് ഉയർത്തിയ 177 റണ്‍സ് വിജയലക്ഷ്യം നിഷ്പ്രയാസം മറികടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ 10 വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി .ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി 177/9 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ ലക്ഷ്യം 16.3 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപെടാതെ രാജസ്ഥാൻ സ്കോർ മറികടന്നു .കന്നി ഐപിൽ സെഞ്ച്വറി നേടിയ പടിക്കലും നായകൻ വിരാട് കൊഹ്ലിയുമാണ് ബാംഗ്ലൂരിനെ വിജയ തീരത്തിലെത്തിച്ചത് .രാജസ്ഥാന്‍ റോയല്‍സിനെതിരെ 52 പന്തില്‍ പുറത്താവാതെ 101 റണ്‍സാണ് പടിക്കൽ അടിച്ചെടുത്തത്. പടിക്കല്‍ – കോലി (47 പന്തില്‍ പുറത്താവാതെ 72) സഖ്യത്തിന്റെ കരുത്തില്‍ ഓപ്പണിങ്ങിൽ തന്നെ വിജയം അനായാസമാക്കി .
ഇന്നലത്തെ വിജയത്തിനൊപ്പം ബാംഗ്ലൂർ ഒട്ടനവധി റെക്കോർഡുകളും സ്വന്തമാക്കി
ഇന്നലത്തെ രാജസ്ഥാനെതിരായ പത്ത് വിക്കറ്റ് വിജയത്തോടെ ഐപിഎല്‍ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ 10 വിക്കറ്റ് വിജയങ്ങൾ നേടുന്ന ടീമെന്ന റെക്കോര്‍ഡ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ഐപിഎല്ലില്‍ ബാംഗ്ലൂരിന്‍റെ നാലാമത്തെ പത്ത് വിക്കറ്റ് വിജയം കൂടിയാണിത്.
കൂടാതെ ഇന്നലത്തെ ഓപ്പണർ ദേവ്ദത്ത് പടിക്കലിന്‍റെ സെഞ്ചുറിയോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ താരങ്ങൾ സെഞ്ചുറികള്‍ നേടിയ ടീമെന്ന റെക്കോര്‍ഡും ബാംഗ്ലൂര്‍ ടീം ഇന്നലെ സ്വന്തമാക്കി. 14 സെഞ്ചുറികളാണ് ഇതുവരെ ബാംഗ്ലൂര്‍ താരങ്ങളുടെ പേരിലുള്ളത്. പഞ്ചാബ് കിംഗ്സ്(13), ഡല്‍ഹി ക്യാപിറ്റല്‍സ്(10) എന്നിവരാണ് ഈ പട്ടികയിൽ പിറകിലുള്ളത് ബാംഗ്ലൂർ ടീം നായകൻ വിരാട് കോഹ്ലി തന്നെ ഐപിഎല്ലിൽ ഇതുവരെ 5 സെഞ്ചുറികൾ സ്വന്തമാക്കി എന്നതാണ് ശ്രദ്ധേയം .
അതേസമയം ഇന്നലെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ സെഞ്ചൂറിയനെന്ന റെക്കോര്‍ഡാണ് പടിക്കല്‍ സ്വന്തം പേരിലാക്കിയത്. 19 വയസും 253 ദിവസവും പ്രായമുള്ളപ്പോള്‍ ബാംഗ്ലൂരിനായി സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയാണ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയന്‍. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെയാണ് മനീഷ് പാണ്ഡെ സെഞ്ച്വറി അടിച്ചത് .
ഇന്നലെ രാജസ്ഥാന്‍ റോയൽസ് എതിരായ മത്സരത്തിൽ സെഞ്ചുറി നേടിയപ്പോള്‍ പടിക്കലിന്‍റെ പ്രായം 20 വയസും 289 ദിവസവുമാണ് .