മോർഗൻ ഒരു മികച്ച ക്യാപ്റ്റനാണോ : തോൽവിക്ക് പിന്നാലെ വിമർശനവുമായി സെവാഗ്‌

Untitled design 22 1619064508123 1619064519823

ഗൗതം ഗംഭീറിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഇയാൻ  മോര്‍ഗനെതിരെ  കടുത്ത ഭാഷയിൽ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് രംഗത്തെത്തി.ഇയാൻ  മോര്‍ഗന്‍ ഒരിക്കലും  ടി20 ക്രിക്കറ്റിന് പറ്റിയ ക്യാപ്റ്റനല്ലെന്നാണ് സെവാഗ് ഇപ്പോൾ പറയുന്നത് .   നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ  ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത  ടീം 18 റൺസിന്‌ പരാജയപ്പെട്ടിരുന്നു.
ഇതോടെയാണ് നായകൻ മോർഗൻ എതിരെ മുൻ താരങ്ങളടക്കം  കടുത്ത വിമർശനം ഉന്നയിക്കുന്നത്  .ഇക്കഴിഞ്ഞ ഏകദിന ടൂർണമെന്റ്  നേടിയ ഇംഗ്ലണ്ട്  ക്രിക്കറ്റ് ടീമിനെ നയിച്ചത് ക്യാപ്റ്റൻ മോർഗനായിരുന്നു .

ക്രിക്കറ്റിൽ പലപ്പോഴും ഒരു മികച്ച ടീമുണ്ടെങ്കില്‍ മാത്രമേ  ഒരാൾക്ക് നല്ല ക്യാപ്റ്റനാവാന്‍ സാധിക്കൂ. മോര്‍ഗനെ ഞാൻ ഒരിക്കലും  ഒരു മികച്ച ടി20 ക്യാപ്റ്റനായി  കാണുന്നില്ല. ഏകദിന ക്രിക്കറ്റില്‍ മോര്‍ഗന്‍ വളരെ  മികച്ച ക്യാപ്റ്റനായിരിക്കാം.  പക്ഷേ ഇവിടെ സ്ഥിതി വ്യത്യസ്തമാണ് .അവിടെ  ഇംഗ്ലണ്ട് ടീം ശക്തമാണ്. നിരവധി മാച്ച് വിന്നര്‍മാര്‍ അവരുടെ   ടീമിലുണ്ട്.പക്ഷേ   ഐപിഎല്ലില്‍  കൊൽക്കത്ത ടീമിന്റെ അവസ്ഥ അതല്ല. കൊല്‍ക്കത്തയില്‍ അത്രത്തോളം പേരുകേട്ട  താരങ്ങളില്ല. കൊല്‍ക്കത്ത നിരയിൽ രണ്ട് വീതം ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ടീമിന് മുന്നേറുവാൻ സാധിക്കൂ ” വീരു തന്റെ അഭിപ്രായം വിശദമാക്കി .

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

കൊൽക്കത്ത ടീം അടുത്ത സീസണിൽ മോർഗൻ സ്‌ക്വാഡിൽ നിന്ന് തന്നെ ഒഴിവാക്കുമെന്നാണ് സെവാഗ്‌ പറയുന്നത് . കഴിഞ്ഞ തവണ രണ്ട് കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത മോര്‍ഗനെ സ്വന്തമാക്കിയത്. പക്ഷേ ക്യാപ്റ്റനെന്ന നിലയിൽ ദിനേശ് കാർത്തിക്കിന് ശോഭിക്കുവാൻ കഴിയാതെ വന്നതോടെ മോർഗൻ ടീമിന്റെ നായകനായി. ക്യാപ്റ്റനാവുകയായിരുന്നു. ക്യാപ്റ്റനാവാന്‍ വേണ്ടി മോര്‍ഗനെ പിടിച്ചുനിര്‍ത്തിയതല്ല. അടിസ്ഥാന വിലക്ക് ലഭിച്ചത്  കൊണ്ട് മാത്രമാണ് മോർഗൻ നായകനായത് .അടുത്ത സീസണിലും കൊല്‍ക്കത്ത  ടീം മോര്‍ഗനെ നിലനിനിര്‍ത്തുമെന്ന് എനിക്ക് തോന്നുന്നില്ല. അടുത്ത സീസണില്‍ കൂടുതല്‍ തുകയ്ക്ക് മോര്‍ഗനെ ആരെങ്കിലും സ്വന്തമാക്കുമെന്ന പ്രതീക്ഷയും എനിക്കില്ല .അദ്ദേഹം ബാറ്റിങ്ങിലും നിരാശ മാത്രമാണ് ടീമിന് സാമാനിക്കുന്നത് “സെവാഗ്‌ അഭിപ്രായം  പറഞ്ഞുനിർത്തി .

Scroll to Top