എനിക്ക് ആ സെഞ്ച്വറി വേണ്ട : പകരം മറ്റൊന്ന് നേടണം – ദേവദത്ത് പടിക്കലിന്റെ വിചിത്ര ആവശ്യം തുറന്ന് പറഞ്ഞ് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ സ്വപ്നതുല്യ തുടക്കമാണ് വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കിയത് .
സീസണിൽ കളിച്ച നാല് മത്സരങ്ങളും ജയിച്ച ടീം ഇത്തവണ കപ്പ് നേടുവാനുള്ള പോരാട്ടത്തിൽ മറ്റ്  ടീമുകൾക്ക് എല്ലാം കനത്ത വെല്ലുവിളി ഉയർത്തുകയാണ് .
ഐപിൽ പോയിന്റ് ടേബിളിൽ 8 പോയിന്റുമായി കോഹ്ലിയും സംഘവും ഒന്നാം സ്ഥാനത്താണിപ്പോൾ .ഇന്നലെ രാജസ്ഥാൻ റോയൽസ് എതിരായ മത്സരത്തിൽ മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ ഗംഭീര ജയവും ആര്‍സിബി  ടീം സ്വന്തമാക്കി .ഓപ്പണർ ദേവദത്ത് പടിക്കലിന്റെ കന്നി ഐപിൽ സെഞ്ചുറി പ്രകടനമാണ് ബാംഗ്ലൂർ ടീമിന് കരുത്തായത് .

ഇന്നലെ ആദ്യ പന്ത് മുതലേ മികച്ച ഷോട്ടുകളാൽ മുന്നേറിയ പടിക്കൽ നായകൻ കൊഹ്‍ലിയെക്കാൾ അതിവേഗം സ്കോർ കണ്ടെത്തി .52 പന്തില്‍ പുറത്താവാതെ 101 റണ്‍സാണ് താരം അടിച്ചെടുത്തത്. പടിക്കല്‍ – കോലി (47 പന്തില്‍ പുറത്താവാതെ 72) സഖ്യത്തിന്റെ കരുത്തില്‍ ടീം അനായാസം വിജയം സ്വന്തമാക്കി .എന്നാൽ മത്സരത്തിനിടയിൽ പടിക്കൽ സെഞ്ച്വറിയെക്കാൾ മത്സരം വേഗം ഫിനിഷ് ചെയ്യുവാൻ താൻ നോക്കാമെന്ന് പടിക്കൽ പറഞ്ഞത് മത്സരശേഷം കോഹ്ലി തുറന്ന് പറഞ്ഞിരുന്നു .ഇതാണ് ക്രിക്കറ്റ് ലോകത്തിപ്പോൾ ഏറെ ചർച്ചയാകുന്നത് .

“കളിക്കിടെ ആ സെഞ്ച്വറി തനിക്ക് വേണ്ടെന്നാണ് അവൻ പറഞ്ഞത് .പകരം കളി വേഗം ഫിനിഷ് ചെയ്യാനാണ് പടിക്കല്‍ ആവശ്യപ്പെട്ടത് .എന്നാൽ അവൻ ആ സെഞ്ച്വറി അർഹിച്ചിരുന്നു .
സെഞ്ച്വറിയെ കുറിച്ച് ഞാന്‍ ബാറ്റിംഗ് സമയത്തിൽ  ദേവദത്തുമായി ഏറെ  സംസാരിച്ചിരുന്നു. എന്നാല്‍ കളി ജയിപ്പിക്കാനാണ് അവന്‍ ആദ്യം തന്നെ ആവശ്യപ്പെട്ടത്. സെഞ്ച്വറികള്‍ ഇനിയും വരുമെന്നായിരുന്നു ദേവദത്ത് പറഞ്ഞത്. എന്നാല്‍ ആദ്യം ആ നേട്ടം സ്വന്തമാക്കിയ ശേഷം നിനക്കത് പറയാമെന്നായിരുന്നു എന്റെ  ഉപദേശം.സെഞ്ച്വറി  ഉറപ്പായും അർഹിച്ച പ്രകടനമാണ് അവൻ ഇന്നലെ പുറത്തെടുത്തത് “കോഹ്ലി വാചാലനായി .