2023 ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തില്‍ റെക്കോഡ് തീര്‍ത്ത് സൂപ്പര്‍ താരം വിരാട് കോഹ്ലി. മത്സരത്തില്‍ 6 റണ്‍സ് നേടിയതോടെ ടി20യില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കി. മത്സരത്തില്‍ ജഡേജ എറിഞ്ഞ ഏഴാം ഓവറിലാണ് കോഹ്ലി ഈ നേട്ടത്തില്‍ എത്തിയത്.
ടി20 ക്രിക്കറ്റില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് വിരാട് കോഹ്ലി. 377 ടി20 യില്‍ നിന്നുമാണ് വിരാട് കോഹ്ലി ഈ നേട്ടത്തില്‍ എത്തിയത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തില്‍ എത്തുന്ന രണ്ടാമത്തെ താരമാണ് വിരാട് കോഹ്ലി.
353 മത്സരങ്ങളില്‍ നിന്നും ഈ നേട്ടത്തില്‍ എത്തിയ ക്രിസ് ഗെയ്ലാണ് ഒന്നാമത്. 14562 റണ്‍സുമായി ക്രിസ് ഗെയ്ലാണ് ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് നേടിയ താരം. ഷോയിബ് മാലിക്ക് (13360) കീറോണ്‍ പൊള്ളാര്‍ഡ് (12900) അലക്സ് ഹെയ്ല്‍സ് (12319) ഡേവിഡ് വാര്‍ണര്‍ (12065) എന്നിവരാണ് വിരാട് കോഹ്ലിക്ക് മുന്‍പിലുള്ളത്.
നീണ്ട ഇടവേളക്ക് ശേഷമാണ് വിരാട് കോഹ്ലി കളത്തിലേക്ക് എത്തിയത്. രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനത്തോട് അനുബന്ധിച്ച് വിരാട് കോഹ്ലി ഇംഗ്ലണ്ട് പരമ്പരയില്‍ നിന്നും വിട്ടു നിന്നിരുന്നു.