അത്ഭുത ക്യാച്ചുമായി രചിൻ- രഹാനെ കോമ്പോ.. കോഹ്ലിയെ പുറത്താക്കിയത് തകർപ്പൻ നീക്കത്തിലൂടെ..

rahana and rachin wicket

ഐപിഎൽ ആവേശത്തിന്റെ ആദ്യ മത്സരത്തിൽ ഒരു തകർപ്പൻ ക്യാച്ച് സ്വന്തമാക്കി ചെന്നൈ. ബാംഗ്ലൂരിനെതിരായ ചെന്നൈയുടെ ആദ്യ മത്സരത്തിലാണ് അപകടകാരിയായ വിരാട് കോഹ്ലിയെ പുറത്താക്കാൻ രചിനും രഹാനെയും ചേർന്ന് ഒരു സൂപ്പർ ക്യാച്ച് സ്വന്തമാക്കിയത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന് തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചു. എന്നാൽ ചെന്നൈ തങ്ങളുടേതായ പിച്ചിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. വിരാട് കോഹ്ലി പിടിച്ചു നിൽക്കുവാൻ ശ്രെമിച്ചുവെങ്കിലും ഈ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കാൻ ചെന്നൈ താരങ്ങൾക്ക് സാധിച്ചു.

മത്സരത്തിൽ ബാംഗ്ലൂരിന്റെ ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറിലാണ് സംഭവം അരങ്ങേറിയത്. ചെന്നൈയുടെ അരങ്ങേറ്റക്കാരൻ മുസ്തഫിസൂർ റഹ്മാനാണ് പന്ത്രണ്ടാം ഓവർ എറിഞ്ഞത്. ഓവറിലെ രണ്ടാം പന്തിൽ കോഹ്ലി ആക്രമണം അഴിച്ചു വിടുകയായിരുന്നു.

മുസ്തഫിസുറിനെതിരെ ഒരു വമ്പൻ ഷോട്ടിന് ശ്രമിക്കുകയായിരുന്നു കോഹ്ലി. എന്നാൽ ഇത് നേരത്തെ മനസ്സിലാക്കിയ മുസ്തഫിസുർ ഒരു ബാക്ക് ഓഫ് ലങ്ത് പന്താണ് എറിഞ്ഞത് കോഹ്ലി പന്ത് പുൾ ചെയ്യാൻ ശ്രമിച്ചു. എന്നാൽ മുസ്തഫിസറിന്റെ സ്ലോ ആയി വന്ന പന്ത് കൃത്യമായി മനസ്സിലാക്കാൻ കോഹ്ലിക്ക് സാധിച്ചില്ല. തനിക്ക് ലഭിച്ച പവർ കോഹ്ലി ഉപയോഗിച്ചങ്കിലും പന്ത് സിക്സർ ലൈൻ കടത്തുന്നതിൽ പരാജയപ്പെട്ടു.

See also  രാഹുൽ ലോകകപ്പിൽ സ്ഥാനമുറപ്പിയ്ക്കുകയാണ്. സഞ്ജുവിന് പണി കിട്ടുമോ?. പ്രശംസകളുമായി ഉത്തപ്പ.

ഈ സമയത്ത് ഡീപ്പ് മിഡ്വിക്കറ്റിൽ നിന്ന രഹാനെ വലത്തെക്കോടി ക്യാച്ച് കൈപ്പിടിയിൽ ഒതുക്കി. എന്നാൽ ക്യാച്ച് സ്വന്തമാക്കിയ ശേഷം രഹാനെയുടെ നിയന്ത്രണം വിട്ടു ബൗണ്ടറി ലൈനിലേക്ക് എത്തുകയുണ്ടായി.

ഈ സമയത്ത് കൃത്യമായ ഇടപെടലിലൂടെ പന്ത് രചിൻ രവീന്ദ്രയുടെ കൈകളിലേക്ക് രഹാനെ എറിഞ്ഞു കൊടുക്കുകയാണ് ഉണ്ടായത്. ഇത്തരത്തിൽ കൃത്യമായി സാഹചര്യം മനസ്സിലാക്കി രചിനും രഹാനെയും ചേർന്ന് ചെന്നൈയ്ക്ക് ഒരു കിടിലൻ വിക്കറ്റ് സമ്മാനിച്ചു. മത്സരത്തിൽ 20 പന്തുകളിൽ 21 റൺസ് ആണ് വിരാട് കോഹ്ലി നേടിയത്.

ചെന്നൈയെ സംബന്ധിച്ച് വളരെ മികച്ച തുടക്കം തന്നെയാണ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്. തുടക്കത്തിൽ ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലെസി ചെന്നൈയ്ക്ക് ഭീഷണി സൃഷ്ടിച്ചിരുന്നുm എന്നാൽ ശേഷം മുസ്തഫിസുർ ബോളിംഗ് ക്രീസിൽ എത്തുകയും കൃത്യമായി വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു. ശേഷം ചെന്നൈ കൃത്യമായ ആധിപത്യം സ്വന്തമാക്കി. ചെന്നൈ ടീമിൽ നായകനായുള്ള ഋതുരാജിന്റെ ആദ്യ മത്സരമാണ് ബാംഗ്ലൂരിനെതിരെ നടക്കുന്നത്.

Scroll to Top