വിരാട് പവർ, 76ആം സെഞ്ച്വറി വിൻഡിസിന്റെ നെഞ്ചിൽ. 500ആം മത്സരത്തിൽ സെഞ്ചുറി.

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ച്വറി നേടി വിരാട് കോഹ്ലി. മത്സരത്തിൽ 180 പന്തുകൾ നേരിട്ടാണ് വിരാട് കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. തന്റെ 500ആം അന്താരാഷ്ട്ര മത്സരം കളിക്കുന്ന വിരാട് കോഹ്ലിയ്ക്ക് അഭിമാനിക്കാവുന്ന പ്രകടനം തന്നെയാണ് ട്രിനിഡാഡിൽ കാഴ്ച വച്ചിരിക്കുന്നത്. മത്സരത്തിന്റെ ആദ്യദിവസം തന്നെ കൃത്യമായ രീതിയിൽ വെസ്റ്റിൻഡീസ് ബോളർമാർക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നു. ശേഷം രണ്ടാം ദിവസവും മികച്ച തുടക്കം ലഭിച്ചതോടെയാണ് സെഞ്ചുറി അതിവേഗത്തിൽ പൂർത്തീകരിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചത്. തന്റെ ടെസ്റ്റ് കരിയറിലെ 29ആം സെഞ്ച്വറിയാണ് വിരാട് കോഹ്ലി മത്സരത്തിൽ നേടിയത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി വിരാട് കോഹ്ലി അതി സൂക്ഷ്മമായാണ് തന്റെ ഇന്നിംഗ്സ് ആരംഭിച്ചത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നും മാറി വളരെ പതിയാണ് വിരാട് കോഹ്ലി മത്സരത്തിന്റെ ആദ്യദിവസം വിൻഡീസ് ബോളർമാരെ നേരിട്ടത്. പിച്ചിൽ നിന്ന് ബോളർമാർക്ക് ലഭിക്കുന്ന സഹായങ്ങളെ കൃത്യമായി വിലയിരുത്തിയ ശേഷമാണ് വിരാട് കോഹ്ലി തന്റെ ഷോട്ടുകൾ കളിക്കാൻ ആരംഭിച്ചത്. ആദ്യ ദിവസം 87 റൺസ് ആയിരുന്നു വിരാട് കോഹ്ലി തന്റെ പേരിൽ ചേർത്തത്. ശേഷം രണ്ടാം ദിവസവും വിരാട് കോഹ്ലിക്ക് മികച്ച തുടക്കം തന്നെ ലഭിക്കുകയുണ്ടായി.

മത്സരത്തിൽ 180 പന്തുകൾ നേരിട്ടാണ് വിരട് തന്റെ ശതകം പൂർത്തീകരിച്ചത്. പത്തു ബൗണ്ടറികളാണ് വിരാട് കോഹ്ലിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. മാത്രമല്ല ഇന്ത്യക്കായി രവീന്ദ്ര ജഡേജയുമത്ത് ഒരു തകർപ്പൻ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ കെട്ടിപ്പടുക്കാനും വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. ഈ കൂട്ടുകെട്ടിന്റെ ബലത്തിൽ മികച്ച നിലയിലാണ് ഇന്ത്യ ഇപ്പോൾ നിൽക്കുന്നത്. ആദ്യ ഇന്നിങ്സിൽ ഒരു തകർപ്പൻ സ്കോർ സ്വന്തമാക്കിയ ശേഷം വിൻഡീസിനെ ബാറ്റിങ്ങിന് അയക്കാനാണ് ഇന്ത്യ തയ്യാറാക്കുന്നത്.

പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിലും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നു. എന്നാൽ സെഞ്ചുറിക്ക് തൊട്ടരികെ വിരാട് വീഴുകയായിരുന്നു. പക്ഷേ ഇപ്പോൾ വിരാട് എല്ലാത്തിലുമുള്ള കടം വീട്ടിയിരിക്കുകയാണ്. ഏകദിന ലോകകപ്പും ഏഷ്യാകപ്പും അടക്കമുള്ള വലിയ മത്സരങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ വിരാട് കോഹ്ലി ഫോമിലേക്ക് തിരികെയെത്തിയത് ഇന്ത്യക്ക് വളരെ ആശ്വാസം നൽകുന്നുണ്ട്

Previous article” വിരാട്, താങ്കൾ സെഞ്ച്വറി നേടണം. എന്റെ അമ്മ അത് കാണാനെത്തിയതാണ്”- വിൻഡിസ് കീപ്പർ ജോഷ്വ കോഹ്ലിയോട് പറഞ്ഞത്.
Next articleബംഗ്ലാ കടുവകളുടെ നട്ടെല്ലൊടിച്ച് ഇന്ത്യൻ യുവനിര ഏഷ്യകപ്പ് ഫൈനലിൽ. കലാശപോരാട്ടത്തിൽ പാകിസ്ഥാൻ എതിരാളികൾ.