വിരാട് കോഹ്ലി ബാംഗ്ലൂരിനായി കപ്പൊന്നും നേടാന്‍ പോകുന്നില്ലാ. തറപ്പിച്ച് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

virat team bus

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിക്ക് ഐപിഎല്‍ ട്രോഫി ലഭിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം നവജോത് സിങ്ങ് സന്ധു. 2024 ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തോല്‍വി വഴങ്ങിയിരുന്നു. മത്സരത്തില്‍ 20 പന്തില്‍ 21 റണ്‍സാണ് നീണ്ട ഇടവേളക്ക് ശേഷം ടീമിലെത്തിയ വിരാട് കോഹ്ലി സ്കോര്‍ ചെയ്തത്.

വിരാട് കോഹ്ലി ഒറ്റക്ക് വിചാരിച്ചാല്‍ ഐപിഎല്‍ ട്രോഫി ലഭിക്കില്ലാ എന്നാണ് നവജോത് സിങ്ങ് സന്ധു പറഞ്ഞു. ” വിരാട് കോഹ്ലി ഒരു സിംഹമാണ്. എന്നാല്‍ ഒറ്റക്ക് ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ കഴിയില്ലാ.”

”ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. അവന് മറ്റുള്ളവരുടെ സഹായം ആവശ്യമാണ്. പക്ഷേ ഇതുവരെ അവനത് ലഭിച്ചട്ടില്ലാ” മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള വിത്യാസവും അദ്ദേഹം ചൂണ്ടികാട്ടി. ധോണിയുടെ താരങ്ങള്‍ ഒരു ടീമായാണ് കളിക്കുന്നതെന്നും വിരാട് കോഹ്ലിയുടെ കാര്യത്തില്‍ മതിയായ താരങ്ങളില്ലാ എന്ന് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

See also  അടിയോടടി. പിറന്നത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോര്‍

” ചെന്നൈ സൂപ്പര്‍ കിംഗ്സിനു ഓരോ പൊസിഷനിലും ശരിയായ താരങ്ങളുണ്ട്. എന്നാല്‍ ബാംഗ്ലൂരിലേക്ക് നോക്കൂ. അവര്‍ക്ക് നല്ല സ്പിന്നര്‍ പോലുമില്ലാ. കരണ്‍ ശര്‍മ്മയുണ്ട്. എന്നാല്‍ അവന് വലിയ വിക്കറ്റുകള്‍ നേടാന്‍ കഴിയില്ലാ.” മുന്‍ ഇന്ത്യന്‍ താരം സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ പറഞ്ഞു.

Scroll to Top