സച്ചിന്റെ സെഞ്ച്വറി റെക്കോർഡ് തകർക്കാൻ കോഹ്ലിയ്ക്ക് സാധിക്കില്ല. കാരണം വ്യക്തമാക്കി സഞ്ജയ്‌ മഞ്ജരേക്കർ.

750238 virat kohli l and sachin tendulkar pti 1613815535277 1613815538942 1621231059636 1 1

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച 2 ബാറ്റർമാരാണ് വിരാട് കോഹ്ലിയും സച്ചിൻ ടെണ്ടുൽക്കറും. ഇരുവരും തങ്ങളുടെ കരിയറിൽ റൺമഴ കീഴടക്കിയവരാണ്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ കളിക്കാരനായ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം എത്താനുള്ള ഓട്ടത്തിലാണ് വിരാട് കോഹ്ലിയെന്നും. പാക്കിസ്ഥാനെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ തന്റെ 47ആം ഏകദിന സെഞ്ച്വറിയാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്.

കേവലം 3 സെഞ്ച്വറികൾ കൂടി ഏകദിന ക്രിക്കറ്റിൽ നേടാനായാൽ സച്ചിന്റെ 49 ഏകദിന സെഞ്ച്വറികൾ എന്ന റെക്കോർഡ് മറികടക്കാൻ വിരാട് കോഹ്ലിക്ക് സാധിക്കും. മാത്രമല്ല ഏകദിന ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ സ്വന്തമാക്കുന്ന ആദ്യ താരം എന്ന നാഴികക്കലും വിരാട് കോഹ്ലിക്ക് പേരിൽ ചേർക്കാൻ സാധിക്കും. ഇങ്ങനെയുള്ള കാരണങ്ങളാൽ തന്നെ സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്ലിയും പകരം വയ്ക്കാൻ സാധിക്കാത്ത ക്രിക്കറ്റർമാരാണ്. ഇപ്പോൾ ഇരുവരും തമ്മിലുള്ള ചില സാമ്യതകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.

ഇരു കളിക്കാർക്കും ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആഗ്രഹത്തെ പറ്റിയാണ് സഞ്ജയ് മഞ്ജരേക്കർ പറയുന്നത്. “സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്ലിയും തമ്മിലുള്ള ഏറ്റവും വലിയ സാമ്യത ഇരുവരും ക്രിക്കറ്റ് കളിക്കുന്നതിൽ അങ്ങേയറ്റം ആസ്വദിക്കുന്നു എന്നതാണ്. ഇരു കളിക്കാർക്കും എപ്പോഴും ഫീൽഡിൽ തുടരാനാണ് താല്പര്യം. ബംഗ്ലാദേശിനെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ വിരാട് കോഹ്ലി ടീമിന്റെ ഭാഗമായിരുന്നില്ല. പക്ഷേ ആ സമയത്തും അയാൾക്ക് ഫീൽഡിൽ തുടരണമായിരുന്നു. വിരാട് കോഹ്ലിക്ക് നായകൻ എന്ന അധികാരം ആവശ്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.”- മഞ്ജരേക്കർ പറഞ്ഞു.

Read Also -  "സഞ്ജുവിന് വയസായി. 2026 ട്വന്റി20 ലോകകപ്പ് ഒന്നും കളിക്കാൻ സാധിക്കില്ല"- അമിത് മിശ്ര.

“വിരാട്ടിന് എപ്പോഴും കളിക്കണം എന്നതാണ് ആഗ്രഹം. ടീമിന്റെ ഭാഗമായി തുടരുന്നത് അയാൾ അങ്ങേയറ്റം ആസ്വദിക്കുന്നുണ്ട്. വളരെയധികം കാലം ഇന്ത്യയുടെ നായകനായി വിരാട് കോഹ്ലി കളിച്ചിരുന്നു. അതുകൊണ്ടുതന്നെ തൃപ്തിയാവാത്ത സ്വപ്നങ്ങളൊന്നും വിരാട്ടിന് ഇപ്പോഴില്ല. ടീമിനൊപ്പം തുടരുക, കളിക്കാർക്കൊപ്പം യാത്ര ചെയ്യുക, മൈതാനത്ത് അണിനിരക്കുക, വിജയ നിമിഷങ്ങളിൽ ഭാഗമാവുക എന്നതൊക്കെയാണ് വിരാട് കോഹ്ലിയെ സംബന്ധിച്ച് തന്റെ കരിയറിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ.”- മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

സച്ചിനൊപ്പം കിടപിടിച്ചു നിൽക്കുമ്പോഴും സച്ചിന്റെ 51 ടെസ്റ്റ് സെഞ്ച്വറികൾ എന്ന റെക്കോർഡ് മറികടക്കാൻ വിരാട് കോഹ്ലിക്ക് സാധിക്കില്ല എന്നാണ് മഞ്ജരേക്കർ പറയുന്നത്. “നിലവിൽ ടെസ്റ്റ് മത്സരങ്ങളിൽ 29 സെഞ്ച്വറികളാണ് കോഹ്ലി നേടിയിട്ടുള്ളത്. സച്ചിന് ടെസ്റ്റ് മത്സരങ്ങളിൽ 51 സെഞ്ചുറികളാണ് നേടാൻ സാധിച്ചിട്ടുള്ളത്.

അതായത് സുനിൽ ഗവാസ്കറിനെക്കാൾ 17 സെഞ്ച്വറികൾ കൂടുതൽ. ഒരു നല്ല കളിക്കാരനെ സംബന്ധിച്ച് ഏകദിന ക്രിക്കറ്റിൽ റൺസ് കണ്ടെത്തുക എന്നത് താരതമ്യേന അനായാസമാണ്. കാരണം ബോളർമാർ എപ്പോഴും വിക്കറ്റ് സ്വന്തമാക്കാൻ ശ്രമിക്കാറില്ല. സച്ചിനും കോഹ്ലിയും വളരെ സ്പെഷ്യലാണ്. കാരണം ഇരുവർക്കും ഒരുപാട് ടെസ്റ്റ് സെഞ്ച്വറികൾ പേരിലുണ്ട്. എന്നിരുന്നാലും സച്ചിന്റെ 51 ടെസ്റ്റ് സെഞ്ച്വറികൾ എന്ന റെക്കോർഡ് മറികടക്കാൻ വിരാട് കോഹ്ലി കുറെയധികം ബുദ്ധിമുട്ടും എന്നാണ് എനിക്ക് തോന്നുന്നത്.”- മഞ്ജരേക്കർ പറഞ്ഞുവെക്കുന്നു.

Scroll to Top