ഹോങ്കോങ്ങിനെതിരെയുള്ള ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. 13 ഓവര്‍ അവസാനിച്ചപ്പോള്‍ 94 റണ്‍സ് എന്ന നിലയിലായിരീന്നു ഇന്ത്യ. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ വമ്പന്‍ സ്കോറില്‍ എത്തിച്ചത്.
നേരിട്ട ആദ്യ 2 പന്തിലും ബൗണ്ടറി അടിച്ചാണ് സൂര്യകുമാര്‍ യാദവ് തുടങ്ങിയത്. അവാനിച്ചപ്പോള്‍ 26 ബോളില്‍ 68 റണ്‍സാണ് സൂര്യകുമാര്‍ യാദവ് സകോര്‍ ചെയ്തത്. മത്സരത്തില്‍ മികച്ച പിന്തുണ നല്‍കിയ വീരാട് കോഹ്ലി 43 ബോളില്‍ 59 റണ്‍സ് നേടി.
ഇന്ത്യന്‍ ഇന്നിംഗ്സിനു ശേഷം സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനത്തിനെ അഭിനന്ദിക്കാന്‍ വീരാട് കോഹ്ലി തലകുനിച്ചു താണു വണങ്ങിയത് ഏറെ വൈറലായി. 2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും ഐപിഎല്‍ മത്സരത്തിനിടെ സ്ലെഡ്ജ് ചെയ്തതും ആരാധകര്‍ ചൂണ്ടികാട്ടുന്നുണ്ട്.