ഐപിൽ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് ബാംഗ്ലൂർ താരമായ വിരാട് കോഹ്ലി. അപൂർവ്വം ബാറ്റിങ് റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുള്ള കോഹ്ലിക്ക് ഈ സീസൺ ഐപിൽ പക്ഷേ ഓർമിപ്പിക്കാൻ കഴിയുന്ന ഒരു ഓർമ്മകളും നൽകിയിട്ടില്ല. ഈ ഐപിൽ സീസണിൽ ഉടനീളം മോശം ബാറ്റിങ് ഫോം പേരിൽ രൂക്ഷ വിമർശനം കേട്ട കോഹ്ലി ഒടുവിൽ എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും സന്തോഷം നൽകി മാസ്മരികമായ ഇന്നിങ്സുമായി രംഗത്ത് എത്തുകയാണ് ഇപ്പോൾ.
നിർണായക കളിയിൽ ഗുജറാത്തിനെതിരെ ജയം മാത്രം ലക്ഷ്യമാക്കി ഇറങ്ങിയ ബാംഗ്ലൂർ ടീമിന് കരുത്തായി മാറിയതും കോഹ്ലി തന്നെ.ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഗുജറാത്ത് ടീം അടിച്ചെടുത്ത 168 റൺസിന് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന് ലഭിച്ചത് ഒന്നാം വിക്കറ്റിൽ മികച്ച തുടക്കം.
പതിവിൽ നിന്നും വ്യത്യസ്തമായി തുടക്കം മുതലേ അടിച്ചുകളിച്ച വിരാട് കോഹ്ലി ബാംഗ്ലൂർ ടീമിന് സമ്മാനിച്ചത് സ്വപ്നതുല്യ തുടക്കം. എല്ലാ അർഥത്തിലും ഗുജറാത്തിന്റെ ബൗളിംഗ് നിരയെ സമ്മർദ്ദത്തിലാക്കിയ കോഹ്ലി ഈ ഐപിൽ സീസണിലെ തന്റെ ടോപ് സ്കോറിലേക്ക് എത്തി. കൂടാതെ അപൂർവ്വമായ ഒരു ഐപിൽ റെക്കോർഡിനും കോഹ്ലി അർഹനായി.
തന്റെ മറ്റൊരു ഫിഫ്റ്റിയിലേക്ക് എത്തിയ വിരാട് കോഹ്ലി വ്യക്തികത സ്കോർ 57ലേക്ക് എത്തിയാണ് അപൂർവ്വ റെക്കോർഡ് ബാംഗ്ലൂർ കുപ്പായത്തിൽ സ്വന്തമാക്കിയത്. ടി :20 ക്രിക്കറ്റിൽ ആര്‍സിബിക്കായി 7000 റൺസ് നേടുന്ന താരമായി കോഹ്ലി മാറി. തന്റെ പ്രഥമ ഐപിൽ സീസൺ മുതൽ ബാംഗ്ലൂർ ടീമിലെ താരമായ കോഹ്ലി ഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യത്തെ താരവുമാണ്.ടി20യില്‍ ഒരു ടീമിനായി 7000 റണ്‍സ് നേടുന്ന ആദ്യത്തെ താരമായി കോഹ്ലി മാറി. കോഹ്ലിയുടെ ഈ 7000 റൺസിൽ 424 റൺസ് വന്നത് ചാമ്പ്യൻസ് ലീഗിലാണ്.
മത്സരത്തില്‍ 54 പന്തില്‍ 8 ഫോറും 2 സിക്സുമായി 73 റണ്‍സാണ് കോഹ്ലി നേടിയത്. മത്സരത്തില്‍ രണ്ട് തവണ ഭാഗ്യവും കോഹ്ലിയുടെ കൂടെ നിന്നു. മത്സരത്തിലെ വിജയത്തോടെ പ്ലേയോഫ് പ്രതീക്ഷകള്‍ ബാംഗ്ലൂര്‍ സജീവമാക്കി.