ടീമിനായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലാ ; ഞാന്‍ വളരെയേറെ നിരാശനായിരുന്നു.

Kohli and faf

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫ് സാധ്യത നിലനിര്‍ത്തി. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ ഗുജറാത്ത് മറികടന്നു. വിജയലക്ഷ്യം ചേസ് ചെയ്യാന്‍ ഇറങ്ങിയ വീരാട് കോഹ്ലിയും ഫാഫ് ഡൂപ്ലെസിയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്.

ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 115 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ചേര്‍ത്തത്. വീരാട് കോഹ്ലി (54 പന്തില്‍ 73) ഫാഫ് ഡൂപ്ലെസിസ് (38 പന്തില്‍ 44) എന്നിവര്‍ പുറത്തായെങ്കിലും ഫിനിഷിങ്ങ് ജോലികള്‍ മാക്സ്വെല്‍ ഏറ്റെടുത്തി. 18 പന്തില്‍ 5 ഫോറും 2 സിക്സുമായി 40 റണ്‍സാണ് ഗ്ലെന്‍ മാക്സ്വെല്‍ നേടിയത്.

3e5c9445 f2b4 4c8d 921d 5cdb1bd33cd3

മത്സരത്തില്‍ ഫോമിലേക്ക് തിരിച്ചെത്തിയ വീരാട് കോഹ്ലിയുടെ പ്രകടനം ആരാധകര്‍ക്ക് അവേശമായി. സീസണിലുടനീളം മോശം ഫോമിന്‍റെയും നീര്‍ഭാഗ്യത്തിന്‍റെ പിടിയില്‍പ്പെട്ട കോഹ്ലിക്ക് സാഹചര്യങ്ങള്‍ അനുകൂലമായി മാറി.  മത്സരത്തില്‍ വളരെ ഫ്രീയായും റിലാക്സ് ചെയ്തുമാണ് താന്‍ ബാറ്റ് ചെയ്യാന്‍ എത്തിയത് എന്ന് കോഹ്ലി മത്സര ശേഷം പറഞ്ഞു.

virat kohli record

” എനിക്ക് ടീമിനായി ഒന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ ഞാന്‍ നിരാശനായിരുന്നു. ഇതൊരു പ്രധാനപ്പെട്ട മത്സരമായിരുന്നു. ഈ ഒരു മത്സരത്തിലായിരുന്നു എനിക്ക് സ്വാധീനം ചെലുത്താന്‍ കഴിയാവുമായിരുന്ന മത്സരം. ഞാന്‍ വളരെയേറെ കഠിനധ്വാനം ചെയ്തു. നെറ്റ്സില്‍ 90 മിനിറ്റ് ബാറ്റ് ചെയ്തു. വളരെയേറെ ഫ്രീയും റിലാക്സ് ചെയ്തുമാണ് ഞാന്‍ ബാറ്റ് ചെയ്യാന്‍ എത്തിയത്. ”

See also  ടെസ്റ്റ്‌ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുമ്പിൽ ഇനിയും കടമ്പകൾ. 10ൽ 5 വിജയം ആവശ്യം.
rcb vs gt 2022

” ഷാമിക്കെതിരെ കളിച്ച ഷോട്ടോടെ, ഫീൽഡറുടെ തലയ്ക്ക് മുകളിലൂടെ ലെങ്ത് പന്തുകൾ അടിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നി. ഈ എഡിഷനിൽ എനിക്ക് ഇത്രയധികം പിന്തുണ ലഭിച്ചത് അത്ഭുതകരമാണ്. ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത എല്ലാ സ്നേഹത്തിനും ഞാൻ എന്നേക്കും നന്ദിയുള്ളവനാണ്. ” കോഹ്ലി മത്സര ശേഷം പറഞ്ഞു.

Scroll to Top