ടി:20യിൽ അവസാന ഓവറുകളിൽ സിക്സർ കിംഗ് കോഹ്ലി തന്നെ : 2018 ശേഷമുള്ള പട്ടികയിൽ ഒന്നാമതെത്തി താരം

ഏതൊരു ടി:20 മത്സരത്തിലും ഏറെ നിർണായകമായ   ഓവറുകളാണ് ഡെത്ത് ഓവറുകൾ .മത്സരത്തിന്റെ ഗതി നിർണ്ണയിക്കുന്നത് അവസാന  ഓവറുകളിലെ ബാറ്റിംഗ് ടീമിന്റെ പ്രകടനത്തെ അനുസരിച്ചാണ് .
അതിനാൽ തന്നെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെക്കുവാൻ കഴിവുള്ള താരങ്ങളാണ് ഫിനിഷിങ്ങിൽ ശോഭിക്കുന്നത് .അവസാന അഞ്ച്  ഓവറിലെ റണ്ണൊഴുക്ക് ടീമിന്റെ  വിധിയെ  തന്നെ മാറ്റിമറിക്കും.ടി20യില്‍ ഡെത്ത് ഓവറില്‍ വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള താരങ്ങള്‍ നിരവധിയാണ്. കീറോണ്‍ പൊള്ളാര്‍ഡ്, ഹാർദിക്  പാണ്ഡ്യ, ഓയിന്‍ മോര്‍ഗന്‍ , റിഷാബ് പന്ത് ,റസ്സൽ എന്നിവരാണ് ആധുനിക  ക്രിക്കറ്റിലെ പേരുകേട്ട ഡെത്ത് ഓവർ സ്പെഷ്യലിസ്റ് ബാറ്റസ്മാൻമാർ .

എന്നാല്‍ 2018ന് ശേഷം ടി20യിലെ ഡെത്ത് ഓവറുകളില്‍ ഏറ്റവും കൂടുതൽ   സിക്‌സര്‍ അടിച്ച താരമെന്ന  റെക്കോർഡ് മറ്റൊരു താരത്തിന്റെ കൈവശമാണ് .
മറ്റാരുമല്ലത് ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലിയാണ് ഈ പട്ടികയിൽ ഒന്നാമത് .30 സിക്‌സുകളാണ് വിരാട് കോലി ഈ കാലയളവില്‍ അവസാന ഓവറുകളിൽ  പറത്തിയത്. ഇന്ത്യൻ ടീമിൽ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായി ഇറങ്ങുന്ന വിരാട് കോഹ്ലിയാണ് ഈ നേട്ടം സ്വന്തം പേരിലാക്കിയത് എന്നതാണ് ഏറെ കൗതുകപരമായ വസ്തുത .

അവസാന ഓവറുകളിൽ ഏറ്റവും കൂടുതൽ സിക്സ് പായിച്ച താരങ്ങളുടെ പട്ടികയിൽ 27 സിക്സറുകളോടെ അഫ്ഘാൻ ആൾറൗണ്ടർ മുഹമ്മദ് നബിയാണ് രണ്ടാമത് .ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്ലാണ് പട്ടികയിലെ മൂന്നാമന്‍. 19 സിക്‌സാണ് അദ്ദേഹം ഇക്കാലയളവില്‍ അതിർത്തി കടത്തിയത് .ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് പട്ടികയിലെ നാലാമന്‍. ഇക്കഴിഞ്ഞ ഇന്ത്യക്ക് എതിരായ ടി:20 പരമ്പരയിൽ താരത്തിന് ബാറ്റിങ്ങിൽ തിളങ്ങുവാൻ കഴിഞ്ഞില്ലയെങ്കിലും ഏതൊരു സാഹചര്യത്തിലും ടീമിന്റെ ബാറ്റിംഗ് കരുത്താണ് താരം .18 സിക്സറുകൾ താരം ഇക്കാലയളവിൽ പായിച്ചു .

Previous articleഅദ്ദേഹത്തിൽ ഞാൻ കണ്ടത് എന്നെ തന്നെ :മുൻ ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി ഇതിഹാസ ഫിനിഷർ ലാൻസ് ക്ലൂസ്നർ
Next articleവീണ്ടും സച്ചിന്റെ റെക്കോർഡിനൊപ്പമെത്തി കോഹ്ലി : അപൂർവ്വ റെക്കോർഡ് നേട്ടം ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരക്കൊപ്പം