ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൻ്റെ മിന്നും താരമായിരുന്നു ഹർദിക് പാണ്ഡ്യ. എന്നാൽ ഇപ്രാവശ്യം ഹർദിക് പാണ്ട്യ മുംബൈയ്ക്ക് വേണ്ടി കളത്തിലിറങ്ങില്ല. ഐപിഎല്ലിലെ പുതുമുഖ ടീമായ ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ്റെ റോളിൽ ആയിരിക്കും ഇപ്രാവശ്യം ഐപിഎല്ലിൽ ഉണ്ടാവുക. 15 കോടി രൂപ മുടക്കിയാണ് ഹർദ്ധിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്.
ഐപിഎല്ലിൽ ആദ്യമായാണ് ഹർദിക് പാണ്ഡ്യ ക്യാപ്റ്റൻ ആകുന്നത്. മെഗാ ലേലത്തിന് മുൻപ് തന്നെ താരത്തെ സ്വന്തമാക്കിയ ടീം താരത്തിനെ ക്യാപ്റ്റനായും പ്രഖ്യാപിച്ചിരുന്നു.
മുംബൈ ഇന്ത്യൻസിൻ്റെ നെടുംതൂൺ ആയിരുന്നെങ്കിലും ടീമിനെ നയിച്ചിട്ടുള്ള ശീലം താരത്തിന് ഇല്ല. എന്നാൽ ഹാർദിക്കിന്, ടീമിനെ മികച്ചനിലയിൽ എത്തിക്കാനാകുമെന്ന വിശ്വാസമാണ് ടീമിൻറെ ഡയറക്ടറിന് ഉള്ളത്.
വിക്രം സോളങ്കിയുടെ വാക്കുകളികൂടെ..
“ക്യാപ്റ്റനായി വിജയിക്കാനുള്ള ഘടകങ്ങൾ ഹർദിക് പാണ്ഡ്യയിൽ കാണാം. ഇന്ത്യൻ ടീമിലെ ലീഡർഷിപ്പ് സംഘത്തിൽ അംഗമായിരുന്നു ഹർദിക്ക്. രോഹിത് ശർമ, വിരാട് കോലി, എംഎസ് ധോണി എന്നിവരിൽനിന്നും ഒട്ടേറെ കാര്യങ്ങൾ പാണ്ഡ്യ പഠിച്ചിട്ടുണ്ട്. ക്യാപ്റ്റൻസി വളർച്ചയിൽ അതെല്ലാം ഹർദിക് ഉപയോഗിക്കും. സപ്പോർട്ട് സ്റ്റാഫുകളുടെ ശക്തമായ പിന്തുണ ഹർദിക്കിന് ഉണ്ടാകും. പരിക്കിൽ നിന്നുള്ള മടങ്ങിവരവിൽ ഹർദിക്ക് കഠിനമായി പരിശ്രമിക്കുകയാണ്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിങ്ങിലും കൂടുതൽ വേഗത കൈവരിക്കാൻ ഉണ്ട് എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ട്.”
ബാറ്റിംഗില്‍ സമീപകാലത്ത് മോശം ഫോമിലുള്ള ഹര്‍ദിക് പാണ്ഡ്യ പരിക്കിനെത്തുടര്‍ന്ന് പന്തെറിയാത്തത് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. ബാറ്റര്‍ എന്ന നിലയില്‍ കളിച്ച മത്സരങ്ങളില്‍ തിളങ്ങാന്‍ ഹാര്‍ദിക്കിന് കഴിഞ്ഞതുമില്ല. ഇതിന് പിന്നാലെ ഐപിഎല്‍ മെഗാതാരലേലത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക്കിനെ കൈവിടുകയായിരുന്നു.