ഇനി പൂജാരയുട കളികള്‍ ഇംഗ്ലണ്ടില്‍. കൂട്ടിനു പാക്കിസ്ഥാന്‍ താരവും

ഇന്ത്യൻ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടീമിൽ വമ്പൻ മാറ്റങ്ങൾക്ക് തിരികൊളുത്തിയാണ് ലങ്കക്ക് എതിരായ ടെസ്റ്റ്‌ പരമ്പര ആരംഭിച്ചത്. സീനിയർ താരങ്ങളായ പൂജാര, രഹാനെ, ഇഷാന്ത് ശർമ്മ, വൃദ്ധിമാൻ സാഹ എന്നിവർക്ക് ടെസ്റ്റ്‌ ടീമിലെ സ്ഥാനം നഷ്ടമായപ്പോൾ വിഹാരി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നിവരെയെല്ലാം ഭാവി മുന്നിൽ കണ്ട് വളർത്തിയെടുക്കാനാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് പദ്ധതി. ഇത്തവണ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് കിരീടം പ്രതീക്ഷിക്കുന്ന ടീം ഇന്ത്യക്ക് ബാറ്റിങ് നിരയുടെ പ്രകടനം വളരെ പ്രധാനമാണ്.

മോശം ബാറ്റിങ് പ്രകടനങ്ങളാണ് രഹാനെ, പൂജാര എന്നിവർക്ക് സ്ഥാനം നഷ്ടമാകാനുള്ള കാരണം. 10 വർഷങ്ങൾ ശേഷമാണ് ഇരുവരും ഇല്ലാതെ ഇന്ത്യൻ ടീം ഒരു ടെസ്റ്റ്‌ മത്സരം കളിക്കുന്നത്. രണ്ട് താരങ്ങളോടും രഞ്ജി ട്രോഫിയിൽ അടക്കം കളിച്ച് ബാറ്റിങ് ഫോമിലേക്ക് എത്താനാണ് സെലക്ഷൻ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയത്

അതേസമയം ഇപ്പോൾ രഞ്ജി ട്രോഫിക്ക് പിന്നാലെ കൗണ്ടി ചാമ്പ്യൻഷിപ്പില്‍ സസെക്സിനായി കളിക്കാനൊരുങ്ങുന്ന പൂജാരക്ക് ആശംസകൾ നേരുകയാണ് ആരാധകർ.ഓസ്‌ട്രേലിയയുടെ  സ്റ്റാർ ബാറ്റ്സ്മാനായ ട്രാവിസ് ഹെഡിന് പകരക്കാരനായാണ് ഇപ്പോൾ പൂജാര കൗണ്ടിയില്‍ കളിക്കാൻ പോകുന്നത് കൗണ്ടിക്ക് പുറമെ ഓഗസ്റ്റില്‍ നടക്കുന്ന ആഭ്യന്തര ഏകദിന ടൂർണമെന്‍റായ റോയല്‍ വണ്‍ഡേ കപ്പിലും പൂജാര സസെക്സിനായി കളിക്കാൻ എത്തും.താരത്തിന് മത്സരങ്ങൾക്കായി ബിസിസിഐ അനുമതി നൽകിയെന്നാണ് സൂചന.

IMG 20220311 075612

” വീണ്ടും കൗണ്ടി ക്രിക്കറ്റ് കളിക്കാനായി കഴിയുമ്പോൾ ഞാൻ വളരെ അധികം ആവേശത്തിലാണ്. ടീമിന്റെ ജയത്തിൽ വലിയ പങ്ക് വഹിക്കാനും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാനും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു “പൂജാര തന്റെ അഭിപ്രായം വിശദമാക്കി. അതേസമയം പൂജാരക്ക് ഒപ്പം ടീമിൽ കളിക്കാനായി പാകിസ്ഥാൻ താരം മുഹമ്മദ്‌ റിസസ്വാൻ എത്തുമെന്നാണ് സൂചന. ഓസ്ട്രേലിയൻ പരമ്പര കഴിഞ്ഞാൽ ഉടനെ റിസ്വാൻ കൗണ്ടി ടീമിനോപ്പം ചേരും. ഇത്തവണ ഐപിൽ മെഗാലേലത്തിൽ പൂജാരയെ ഒരു ടീമും വിളിച്ചെടുത്തിരുന്നില്ല.