ഐപിൽ ലേലത്തിൽ ഒഴിവാക്കിയവർക്ക് പന്ത് കൊണ്ട് മറുപടിയുമായി ശ്രീ :ശക്തരായ യുപിക്ക്‌ എതിരെ 5 വിക്കറ്റ്

ഐപിഎല്‍  താരലേലപട്ടികയില്‍ നിന്ന്  ഇത്തവണ ഒഴിവാക്കപ്പെട്ട  മലയാളി താരം എസ് .ശ്രീശാന്തിന്റെ തകര്‍പ്പന്‍  തിരിച്ചുവരവിനാണിന്ന് വിജയ് ഹസാരെ സാക്ഷിയായത് . കേരളത്തിന്റെ ഉത്തര്‍ പ്രദേശിനെതിരായ വിജയ് ഹസാരെ ട്രോഫിയിലെ മത്സരത്തിലാണ് ശ്രീ പ്രതാപകാലത്തെ അനുസ്മരിക്കുന്ന ബൗളിംഗ് കാഴ്ചവെച്ചത് .നേരത്തെ ടൂർണമെന്റിലെ ആദ്യ മത്സരത്തില്‍ ഒഡീഷക്കെതിരെ താരം രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു .

ഗോസ്വാമി, അക്ഷ് ദീപ്, ഭുവനേശ്വര്‍ കുമാര്‍ (1), മൊഹസിന്‍ ഖാന്‍ (6), ശിവം ശര്‍മ (7) എന്നിവരായിരുന്നു പേസർ  ശ്രീശാന്തിന്റെ ഇരകള്‍. 9.4 ഓവറില്‍ 65 റണ്‍സ് വഴങ്ങിയാണ് മുന്‍ ഇന്ത്യന്‍ താരം
5 വിക്കറ്റ് വീഴ്ത്തിയത് . നീണ്ട 15 വർഷത്തിന്  ശേഷമാണ് ശ്രീശാന്ത് List A ക്രിക്കറ്റിൽ 5 വിക്കറ്റ് നേടുന്നത് .

2013 ഐപിൽ  സീസണിൽ  കളിക്കവെ കോഴ ആരോപണത്തിൽ പെട്ട് അറസ്റ്റിലായ താരം ബിസിസിഐയുടെ വിലക്ക് നേരിട്ടിരുന്നു .ശേഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ശ്രീശാന്തിന് വീണ്ടും ക്രിക്കറ്റ് കളിക്കാൻ അവസരം തെളിഞ്ഞത് .സുപ്രീം കോടതി താരത്തിന്റെ  വിലക്ക് ഏഴ് വർഷമായി ചുരുക്കിയിരുന്നു .

ഇക്കഴിഞ്ഞ സയ്യദ് മുഷ്‌താഖ്‌ അലി  ട്രോഫി ടൂർണമെന്റിൽ താരം കേരള ടീമിനായി കളിച്ചിരുന്നു .എന്നാൽ പ്രതീക്ഷിച്ച പോലെ പ്രകടനം താരത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല .ബൗളിങ്ങിൽ  താരം  ധാരാളം റൺസ് വഴങ്ങുന്നത്   മലയാളി ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഏറെ ചർച്ച വിഷയമാവുകയും ചെയ്തു .

എന്നാൽ അടുത്ത സീസൺ ഐപിഎല്ലിൽ ഉറപ്പായും കളിക്കുവാൻ കഴിയും എന്നാണ് ശ്രീശാന്ത് പ്രതികരിച്ചത്.
ഏഴ്  വർഷം കാത്തിരുന്നു .ഇനിയും കാത്തിരിക്കുവാൻ താൻ റെഡി  എന്നാണ് ശ്രീയുടെ വാക്കുകൾ

Previous article59 പന്തിൽ 99 റൺസ് വെടിക്കെട്ട് ബാറ്റിങ്ങുമായി കോൺവേ : ലേലത്തിൽ ആരും വാങ്ങാതിരുന്ന താരത്തിന്റെ പ്രകടനത്തിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം
Next articleപിങ്ക് ബോൾ ടെസ്റ്റ് കളിക്കുവാൻ ഉമേഷ് യാദവും : ഫിറ്റ്നസ് ടെസ്റ്റ് പാസ്സായി താരം