59 പന്തിൽ 99 റൺസ് വെടിക്കെട്ട് ബാറ്റിങ്ങുമായി കോൺവേ : ലേലത്തിൽ ആരും വാങ്ങാതിരുന്ന താരത്തിന്റെ പ്രകടനത്തിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം

IMG 20210222 192033

ഈ മാസം 18നാണ് ഐപിൽ താരലേലം ചെന്നൈയിൽ നടന്നത് .ആരോൺ ഫിഞ്ച് അടക്കം പല പ്രമുഖ താരങ്ങളെയും വാങ്ങുവാൻ ഫ്രാഞ്ചൈസികൾ താല്പര്യം കാണിച്ചിരുന്നില്ല .ഇത്തരത്തിൽ ലേലത്തിൽ ഒരു ടീമും എടുക്കാതിരുന്ന താരമാണ്  കിവീസിന്റെ ഡെവോണ്‍ കോണ്‍വെ. എന്നാൽ ഇന്ന് താരം കാഴ്ചവെച്ച വെടിക്കെട്ട് ബാറ്റിങ്ങാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത് .

ഓസ്‌ട്രേലിയക്കെതിരെ  ഇന്ന് നടന്ന ആദ്യ ടി20യില്‍ മിന്നും ബാറ്റിംഗ്  പ്രകടനമാണ് ന്യൂസിലന്‍ഡ് മധ്യനിര താരം ഡെവോണ്‍ കോണ്‍വെ പുറത്തെടുത്തത് .കോണ്‍വെ പുറത്താവാതെ നേടിയ 99 റണ്‍സാണ് കിവീസിന് മികച്ച സ്‌കോറും പിന്നാലെ വിജയവും സമ്മാനിച്ചത്. 53 റൺസിനാണ്  കോണ്‍വെയുടെ കരുത്തിൽ കിവീസ് ടീം ജയിച്ചത് . ഒരു ഘട്ടത്തില്‍ മൂന്നിന് 19 എന്ന നിലയില്‍ ബാറ്റിംഗ്  തകർച്ച നേരിട്ട  ന്യൂസിലന്‍ഡിനെയാണ് കൊണ്‍വെ മത്സരത്തിലേക്ക് അതിശക്തമായി  തിരിച്ചുകൊണ്ടുവന്നത്. 

അപാര ബാറ്റിംഗ് ഫോമിലാണ് താരം . താരത്തിന്റെ  അവസാന  അഞ്ച് ടി:20 ഇന്നിങ്‌സുകൾ   തന്നെ  അതിന് ഏറ്റവും വലിയ ഉദാഹരണം . 99*,93*,91*,69*,50 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകൾ .ടി20യില്‍ തുടര്‍ച്ചയായ അഞ്ചാം അര്‍ധ സെഞ്ചുറിയാണ് കോണ്‍വെ നേടുന്നത്. അതില്‍ നാല് തവണയും താരത്തെ പുറത്താക്കുവാൻ ബൗളേഴ്‌സിന് കഴിഞ്ഞിട്ടില്ല . മൂന്ന് തവണയും താരം  90കളില്‍ പുറത്താവാതെ നിന്നു. കിവീസ്  കുപ്പായത്തില്‍ ഇതുവരെ ഏഴ് ടി:20  മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോണ്‍വെ, 244 റണ്‍സ് നേടി. 91.0 ശരാശരിയാണ്  തരാം റൺസ് കണ്ടെത്തുന്നത് .

See also  "ഐപിഎല്ലിൽ കളിച്ചിട്ട് മുസ്തഫിസൂറിന് ഒന്നും കിട്ടാനില്ല. അവനെ തിരിച്ചു വിളിക്കുന്നു"- തീരുമാനവുമായി ബിസിബി.

നാല് ദിവസം മുമ്പ് നടന്ന ഐപിഎല്‍ താരലേലത്തില്‍ കോണ്‍വെയുടെ പേരുണ്ടായിരുന്നു. 50 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാനവില. എന്നാല്‍ ഒരു ഫ്രാഞ്ചൈസിയും അദ്ധേഹത്തെ ടീമിലെടുക്കുവാൻ താല്‍പര്യം കാണിച്ചില്ല.ഇപ്പോൾ താരം പുറത്തെടുക്കുന്ന സ്ഥിരതയാർന്ന ബാറ്റിംഗ് ഫ്രാഞ്ചൈസികളെ പോലും ഇപ്പോൾ അമ്പരപ്പിക്കുന്നതാണ് .

Scroll to Top