പിങ്ക് ബോൾ ടെസ്റ്റ് കളിക്കുവാൻ ഉമേഷ് യാദവും : ഫിറ്റ്നസ് ടെസ്റ്റ് പാസ്സായി താരം

81156024

ഇംഗ്ലണ്ടിനെതിരെ നാളെ   ഡേ നൈറ്റ്  ടെസ്റ്റ് അഹമ്മദാബാദിലെ മൊട്ടേറെയിൽ ആരംഭിക്കുവാനിരിക്കെ   ടീം ഇന്ത്യക്ക് ആശ്വാസ  വാര്‍ത്ത. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ തുടയ്ക്ക് പരിക്കേറ്റ പേസ് ബൗളര്‍ ഉമേഷ് യാദവ് കായികക്ഷമത തെളിയിച്ചതായി ബിസിസിഐ അറിയിച്ചു. ഇതോടെ താരത്തെ  ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള 18  അംഗ  ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ അന്തിമമായി ഉൾപ്പെടുത്തി കഴിഞ്ഞു . 

നേരത്തെ അവസാന 2 ടെസ്റ്റിനുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക് ഉമേഷിനെ  ഉള്‍പ്പെടുത്തിയിരുന്നെങ്കിലും താരം  കായികക്ഷമത തെളിയിച്ചാല്‍ മാത്രമെ ടീമിലേക്ക് അന്തിമമായി  പരിഗണിക്കൂ എന്ന് ബിസിസിഐ നേരത്തെ തന്നെ  വ്യക്തമാക്കിയിരുന്നു.താരം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത് ഇന്ത്യൻ ക്യാംപിന് നൽകുന്ന പ്രതീക്ഷകൾ വലുതാണ് .
പേസ്  ബൗളേഴ്‌സിന് ഏറെ സഹായം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്ന മൊട്ടേറയിലെ പിച്ചിൽ ഉമേഷ് അന്തിമ ഇലവനിൽ മൂന്നാം പേസറായി ഇടം നേടുവാൻ ഏറെ സാധ്യതകൾ കാണുന്നുണ്ട് .

ഞായറാഴ്ച നടന്ന ഫിറ്റ്നെസ് ടെസ്റ്റ് ഉമേഷ് യാദവ് ഏറെ  വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തിയെന്നും ബിസിസിഐ  പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ഉമേഷ് തിരിച്ചെത്തിയതോടെ  ടീമിനൊപ്പം ആദ്യ 2 ടെസ്റ്റിലും ഉണ്ടായിരുന്ന  താക്കൂറിനെ  സ്‌ക്വാഡിൽ  നിന്ന്  ഒഴിവാക്കിയിരുന്നു. മുംബൈക്കായി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനായാണ്  ശാർദൂൽ താക്കൂറിനെ  ടീമില്‍ നിന്ന് റിലീസ് ചെയ്തത്.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

നാളെയാണ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം  മത്സരം മൊട്ടേറയിലെ പുതുക്കിപ്പണിത സ്റ്റേഡിയത്തിൽ ആരംഭിക്കുക . ടെസ്റ്റ് പരമ്പരയിൽ ഓരോ മത്സരം വീതം ജയിച്ച്
ഇരു ടീമുകളും  തുല്യത പാലിക്കുകയാണ് .
ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇടം നേടുവാനും
പരമ്പരയിലെ  ശേഷിക്കുന്ന 2 ടെസ്റ്റുകളും ഇംഗ്ലണ്ടിനും ഇന്ത്യക്കും ഏറെ നിർണായകമാണ് .വിജയത്തിൽ കുറഞ്ഞതൊന്നും ഇരു ടീമും ആഗ്രഹിക്കുന്നില്ല .

Scroll to Top