മുൻനിര തകർന്നു അടിച്ചുകസറി സൂര്യകുമാർ യാദവും ശാർദുൽ താക്കൂറും :വിജയ് ഹസാരെയിൽ വീണ്ടും മുംബൈ തേരോട്ടം

വിജയ് ഹസാരെ ട്രോഫിയിൽ വീണ്ടും മുംബൈ ടീമിന്  പടുകൂറ്റൻ സ്കോർ .ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത മുംബൈ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് അടിച്ചെടുത്തു .
നായകൻ ശ്രേയസ് അയ്യർ അടക്കമുള്ള മുൻനിര ബാറ്റിംഗ് തതകർന്നപ്പോൾ സൂര്യകുമാർ യാദവ് (91) , ശാർദൂൽ താക്കൂർ (92) എന്നിവരുടെ ബാറ്റിങ്ങാണ് മുംബൈ ടീമിന് കരുത്തായത് .

ടൂർണമെന്റിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത മുംബൈ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു .
എന്നാൽ ഓപ്പണർ  പ്രിത്വി ഷാ , യശസ്സി ജയ്‌സ്വാൾ , ശ്രേയസ് അയ്യർ എന്നിവർ തുടക്കത്തിലേ പുറത്തായത്  മുംബൈ ക്യാമ്പിനെ ഞെട്ടിച്ചു .മൂന്ന് താരങ്ങളും 2 റൺസ് മാത്രമാണ് നേടിയത് എന്നതാണ് കൗതുകം .ശേഷം നാലാമനായി എത്തിയ സർഫ്രാസ് ഖാൻ 11 റൺസ് എടുത്ത് ഔട്ട്‌ ആയതോടെ മുംബൈ വലിയൊരു തകർച്ച മുന്നിൽ കണ്ടു .അഞ്ചാം വിക്കറ്റിൽ സൂര്യകുമാർ യാദവ് : ആദിത്യ താരെ ജോഡി സ്കോറിങ് ഉയർത്തി.
അഞ്ചാം വിക്കറ്റിൽ ഇരുവരും 99 റൺസ് അടിച്ചെടുത്തു .അതിവേഗം റൺസ് കണ്ടെത്തിയ സൂര്യകുമാർ യാദവ് 75 പന്തിൽ  15 ഫോറുകൾ അടിച്ച് 91 റൺസ് നേടി .താരം മുപ്പത്തിയൊന്നാം ഓവറിൽ ഔട്ട്‌ ആയി .

ശേഷം ഏഴാം നമ്പറിൽ ഇറങ്ങിയ താക്കൂർ  വന്നപാടെ വലിയ ഷോട്ടുകൾ കളിക്കുവാൻ തുടങ്ങിയതോടെ മുംബൈ 
സ്കോറിങ്ങിന് വേഗം വർധിച്ചു .57 പന്തിൽ 6 ഫോറും 6 സിക്സും അടിച്ച താരം 161.4 പ്രഹരശേഷിയിലാണ് 92 റൺസ് അടിച്ചെടുത്തത് .കൂടെ സപ്പോർട്ടായി നിന്ന ആദിത്യ താരെ 98 പന്തുകളിലാണ്  83 റൺസ് എടുത്തത് .
അവസാന  ഓവറുകളിൽ വാലറ്റത്ത് മുംബൈ ബാറ്റിങ്ങിൽ വിക്കറ്റുകൾ വീണെങ്കിലും 321 എന്ന സ്‌കോറിൽ അവരെത്തി .

ഹിമാചൽ പ്രദേശ്  ബൗളിങ്ങിൽ ഋഷി ധവാൻ നാലും പങ്കജ് ജയ്‌സ്വാൾ 3 വിക്കറ്റുകൾ വീഴ്ത്തി .ടൂർണമെന്റിൽ 3 മത്സരങ്ങളും ജയിച്ച മുംബൈ 12 പോയിന്റുകളോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് .

Mumbai (Playing XI): Yashasvi Jaiswal, Prithvi Shaw, Shreyas Iyer(c), Suryakumar Yadav, Sarfaraz Khan, Aditya Tare(w), Dhawal Kulkarni, Shardul Thakur, Prashant Solanki, Mohit Avasthi, Shams Mulani

Himachal Pradesh (Playing XI): Prashant Chopra, Mayank Dagar, Nikhil Gangta, Digvijay Rangi, Praveen Thakur(w), Ayush Jamwal, Rishi Dhawan(c), Pankaj Jaiswal, Vaibhav Arora, Ekant Sen, RI Thakur

Previous articleമൊട്ടേറയിൽ പരിശീലനത്തിനിടയിൽ വായുവിൽ പറന്ന് ക്യാച്ച് എടുത്ത് ഹാർദിക് പാണ്ട്യ : വീഡിയോ കാണാം
Next articleഇങ്ങനെ മോങ്ങാതെ എല്ലാ പിച്ചിലും കളിക്കൂ : മൊട്ടേറ പിച്ച് വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി വിവിയൻ റിച്ചാർഡ്‌സ്