ഇങ്ങനെ മോങ്ങാതെ എല്ലാ പിച്ചിലും കളിക്കൂ : മൊട്ടേറ പിച്ച് വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി വിവിയൻ റിച്ചാർഡ്‌സ്

ഇന്ത്യയും ഇംഗ്ലണ്ടും  തമ്മിൽ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ പിച്ചിനെ   കടുത്ത ഭാഷയിൽ  വിമര്‍ശിക്കുന്നവർക്കെതിരെ  ആഞ്ഞടിച്ച് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം  വിവിയന്‍ റിച്ചാര്‍ഡ്‌സ്. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലെ സ്പിന്‍ അനുകൂല പിച്ചിനെതിരെ  പലരും നേരത്തേ രംഗത്ത് വന്നിരുന്നു. ഇന്ത്യൻ ടീമിലെ പലരും പിച്ച്   സ്പിൻ അനുകൂലം എന്ന് സമ്മതിക്കുന്ന തരത്തിൽ   അഭിപ്രായപ്പെട്ടെങ്കിലും ഇംഗ്ലണ്ടിന്റെ മുന്‍ താരങ്ങളായിരുന്ന മൈക്കല്‍ വോന്‍, അലെസ്റ്റര്‍ കുക്ക്, ഡേവിഡ് ലോയ്ഡ് അടക്കമുള്ളവർ പിച്ച് ടെസ്റ്റ് മത്സരങ്ങൾക്ക് ഒരിക്കലും യോജിച്ചതല്ല  എന്ന് പോലും ആരോപണം ഉന്നയിച്ചിരുന്നു .

കേവലം രണ്ടാം  ദിവസം തന്നെ  പിങ്ക് ബോള്‍ ടെസ്റ്റ് അവസാനിച്ചു .  മൂന്നാം  ടെസ്റ്റ്  മത്സരത്തിൽ  ആകെ വീണ 30 വിക്കറ്റുകളിൽ  28 വിക്കറ്റും ലഭിച്ചത് സ്പിന്നര്‍മാര്‍ക്കായിരുന്നു. ഈ മാസം നാലിനാരംഭിക്കുന്ന അടുത്ത ടെസ്റ്റിലും സമാനമായ പിച്ച് തന്നെ  മത്സരത്തിനായി  ഇന്ത്യയൊരുക്കണമെന്ന് റിച്ചാര്‍ഡ്‌സ് ആവശ്യപ്പെടുന്നത് .

“ഇപ്പോൾ മൊട്ടേറയിലെ മൂന്നാം ടെസ്റ്റിന് ശേഷം  ഒരുപാട് ആളുകളാണ് പിച്ചിന്റെ പേരില്‍ കണ്ണീരൊഴുക്കുകയും പരാതി പറയുകയും ചെയ്യുന്നത്. ഈ പറയുന്നവര്‍ ഒരു കാര്യം പ്രധാനമായും  തിരിച്ചറിയണം സീമിങ് ട്രാക്കുകളില്‍ കളിക്കേണ്ടി വരുമ്പോൾ  അവിടെ  പന്ത് പിച്ച് ചെയ്താല്‍ വായുവില്‍ കുത്തിയുയരുകയും വേഗത്തില്‍ സഞ്ചരിക്കുകയും ചെയ്യും. ഇത്   ഏറെ ബാറ്റിംഗ് നിരക്കും വലിയ കുഴപ്പങ്ങൾ  സൃഷ്ടിക്കും.ചിലപ്പോള്‍ ഇതുമായി ക്രമേണ  പൊരുത്തപ്പെടുകയും ചെയ്യും റിച്ചാർഡ്‌സ് തന്റെ അഭിപ്രായം വിശദമാക്കി.

   .

ഇന്ത്യയിലെ സ്പിൻ ട്രാക്കുകളെ കുറിച്ചും വിൻഡീസ് ഇതിഹാസ താരം തന്റെ അനുഭവം തുറന്നുപറഞ്ഞു .” നേരത്തെ  പറഞ്ഞ പിച്ചിനെക്കൂടാതെ ബോള്‍ നന്നായി ടേണ്‍ ചെയ്യുന്ന തികച്ചും വ്യത്യസ്തമായ മറ്റൊരു തരം  സാഹചര്യത്തിലും നാം  ടെസ്റ്റില്‍ കളിക്കേണ്ടിവരും.  ഇത് പക്ഷേ  ടെസ്‌റ്റെന്ന നാണയത്തിന്റെ മറ്റൊരു വശമാണ്. നിങ്ങള്‍ ഇന്ത്യയില്‍ കളിക്കാന്‍ പോവുമ്പോള്‍ ഇതെല്ലാം പ്രതീക്ഷിക്കണം, എന്നാല്‍ ആളുകള്‍ പലരും ഇതാണ് മനപൂർവ്വം മറക്കുന്നത് . നിങ്ങള്‍ ഇന്ത്യയിൽ കളിക്കുവാൻ പോകുമ്പോൾ  ‘സ്പിന്‍ലാന്‍ഡിലേക്കാണ്’ പോവുന്നത്. അവിടെ പര്യടനത്തിൽ  നേരിടാന്‍ പോവുന്ന  വെല്ലുവിളികള്‍  നിങ്ങള്‍  ഏവരും മനസ്സിലാക്കി അതിനായി  തയ്യാറെടുക്കണമെന്നും റിച്ചാർഡ്‌സ് അഭിപ്രായപ്പെട്ടു .

“കഴിഞ്ഞ ടെസ്റ്റിനെക്കുറിച്ച് പറഞ്ഞ് വിലപിക്കാതെ അതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുൻപോട്ട് പോകണം . അതിനായി തയ്യാറെടുപ്പ് നടത്തുകയാണ് ഇംഗ്ലണ്ട് ചെയ്യേണ്ടത്. നാലാം ടെസ്റ്റിലും അതുപോലെയുള്ള വിക്കറ്റാണ് തങ്ങളെ കാത്തിരിക്കുന്നതെന്നു മനസ്സിലാക്കി അതിന് അനുസരിച്ച് ഇംഗ്ലണ്ട് തയ്യാറെടുക്കണം. ഞാന്‍ ഇന്ത്യയോ, അവിടുക്കെ വിക്കറ്റ് തയ്യാറാക്കുന്നതില്‍ ഏതെങ്കിലും റോള്‍ ഉള്ള വ്യക്തിയോ ആയിരുന്നെങ്കില്‍  സമാന പിച്ച് തന്നെയായിരിക്കും വരുന്ന  ടെസ്റ്റിലുമൊരുക്കുകയെന്നും ” താരം  വ്യക്തമാക്കി.