മൊട്ടേറയിൽ പരിശീലനത്തിനിടയിൽ വായുവിൽ പറന്ന് ക്യാച്ച് എടുത്ത് ഹാർദിക് പാണ്ട്യ : വീഡിയോ കാണാം

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഏറെ ആവേശത്തോടെയാണ്  പുരോഗമിക്കുന്നത് .പരമ്പരയിലെ അവസാന ടെസ്റ്റ് മൊട്ടേറയിൽ  മാർച്ച് നാലിന് ആരംഭിക്കും .ഇന്ത്യൻ സ്‌ക്വാഡിനൊപ്പം തുടരുന്ന ഹാർദിക് പാണ്ട്യക്ക് ആദ്യ 3 ടെസ്റ്റിലും പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചില്ല .
പരിക്കിനെ തുടർന്ന്  നീണ്ട കാലം താരം ടീമിന് പുറത്തായിരുന്നു .ഓസീസ് എതിരായ ലിമിറ്റഡ് ഓവർ  പരമ്പരയിൽ താരം മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

എന്നാൽ താരം മൊട്ടേറയിലെ പരിശീലന സെക്ഷനിൽ കാഴ്ചവെച്ച ഒരു മിന്നും  ഫീൽഡിങ് പ്രകടനമാണിപ്പോൾ സോഷ്യൽ മീഡിയയിലടക്കം ഏറെ വൈറലാകുന്നത് .വായുവിൽ  നിന്ന് പാണ്ട്യ  ബൗണ്ടറി ലൈനിൽ ഒരു പന്ത് പറന്നുപിടിച്ചിരുന്നു . ഇതാണിപ്പോൾ വൈറലാകുന്നത് .

വീഡിയോ കാണാം :

ഇംഗ്ലണ്ട് എതിരായ വരാനിരിക്കുന്ന ടി:20 സ്‌ക്വാഡിലെ ഹാർദിക് പാണ്ട്യ  ഇടം കണ്ടെത്തിയിരുന്നു .താരം കഴിഞ്ഞ ഐപിഎല്ലിലും പന്തെറിഞ്ഞിരുന്നില്ല വൈകാതെ  താരം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത് ബൗളിങ്ങിലും തിളങ്ങും എന്നാണ് ഇന്ത്യൻ ടീം മാനേജ്മെൻറ് പ്രതീക്ഷിക്കുന്നത് .