ഐപിഎൽ പതിനഞ്ചാം പതിപ്പ് നാളെ മുംബൈയിൽ വച്ച് ആരംഭിക്കുകയാണ്. കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ആദ്യ മത്സരം. കഴിഞ്ഞവർഷം ഫൈനലിൽ കൊൽക്കത്തയെ 27 റൺസിന് തോൽപിച്ചായിരുന്നു ചെന്നൈ നാലാം കിരീടം നേടിയത്.
ഐപിഎൽ മെഗാ ലേലത്തിനു മുമ്പ് നാലു കളിക്കാരെയായിരുന്നു കൊൽക്കത്ത നിലനിർത്തിയിരുന്നത്. അതിലൊരാളാണ് വെങ്കിടേശ് അയ്യർ. കഴിഞ്ഞ വർഷത്തെ മികച്ച പെർഫോമൻസാണ് കൊൽക്കത്ത താരത്തെ നിലനിർത്താൻ കാരണം.
ഇപ്പോഴിതാ താരത്തിനെ ഹർദിക് പാണ്ഡ്യയുമായി താരതമ്യപ്പെടുത്തിയതിനെ കുറിച്ച് പ്രതികരിചിരിക്കുകയാണ് താരം.
താരത്തിൻറെ വാക്കുകളിലൂടെ.. “ഒരു ക്രിക്കറ്റർ എന്ന നിലയിൽ എനിക്ക് ഹർദ്ധിക് ഭായിനോട് വലിയ ബഹുമാനം ഉണ്ട്. അദ്ദേഹം ഇന്ത്യൻ ടീമിന് വേണ്ടി ചെയ്തത് അവിശ്വസനീയമായ കാര്യങ്ങൾ ആണ്. താരതമ്യപ്പെടുത്തൽ എല്ലാം സ്വാഭാവികമാണ്. ഞാൻ അതിന് വലിയ വില കൽപ്പിക്കുന്നില്ല. ഒരു പ്രൊഫഷണൽ ക്രിക്കറ്ററെന്ന നിലയിൽ ഏത് പൊസിഷനിലും സന്ദർഭങ്ങളിലും കളിക്കുവാൻ ഞാൻ തയ്യാറാണ്.
ഞാൻ അതിനു വേണ്ടി മുൻപേ തയ്യാർ എടുത്തിട്ടുണ്ട്. ഒരു വലിയ ടൂർണ്ണമെൻറിൽ പോകുമ്പോൾ ഓരോ കളിക്കാർക്കും അവരുടേതായ റോൾ ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കണം. ഒന്നോ രണ്ടോ കളിക്കാർ മാത്രമല്ല നമ്മൾ മോശമായ നമ്മുടെ സ്ഥാനത്ത് കളിക്കാൻ നിൽക്കുന്നത്. നൂറുകണക്കിന് കളിക്കാർ കാത്തിരിക്കുന്നുണ്ട്.”-വെങ്കിടേഷ് അയ്യർ പറഞ്ഞു.