ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ അത്ര പ്രതീക്ഷിച്ച മികവിലേക്ക് ഉയരുവാൻ കഴിയാത്ത ഒരു ടീമാണ് ശ്രേയസ് അയ്യർ നായകനായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സീസണിൽ കളിച്ച ആറിൽ മൂന്നിലും തോറ്റ കൊൽക്കത്ത ടീം ഇന്നലെ നടന്ന ഹൈദരാബാദ് എതിരായ മത്സരത്തിൽ തോറ്റിരുന്നു. ഈ തോൽവിക്ക് പിന്നാലെ കൊൽക്കത്ത ടീമിനെയും ആരാധകരെയും വളരെ അധികം നിരാശരാക്കി മാറ്റുന്നത് ഓപ്പണർ വെങ്കടേഷ് അയ്യർ മോശം ഫോം തന്നെയാണ്.
കഴിഞ്ഞ സീസണിൽ ഒന്നാം പാദത്തിൽ തകർന്ന കൊൽക്കത്ത ടീമിനെ ഫൈനലികേക്ക് എത്തിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ചത് വെങ്കിദേശ് അയ്യർ തന്നെയാണ്. മിന്നും ബാറ്റിങ് പ്രകടനത്തിന് പിന്നാലെ വെങ്കി ഇന്ത്യൻ നാഷണൽ ടീമിലേക് എത്തിയിരുന്നു. ഇക്കഴിഞ്ഞ ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ് പരമ്പരകളിൽ തിളങ്ങിയ താരം വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ പ്രതീക്ഷകളാണ്.
എന്നാൽ ഈ സീസണിൽ തന്റെ പതിവ് മികവിലേക്ക് എത്താൻ കഴിയാത്ത വെങ്കിദേശ് അയ്യർ ഹൈദരാബാദ് എതിരായ കളിയിൽ 13 ബോളിൽ നേടിയത് വെറും 6 റൺസ്. ഈ സീസണിൽ. 16(16),10(14),3(7),50(41),18(8),6(13)എന്നിങ്ങനെയാണ് വെങ്കിദേശ് അയ്യർ സ്കോറുകൾ. ഹാർദിക്ക് പാണ്ട്യയുടെ പകരക്കാരനായി ഇന്ത്യൻ സ്‌ക്വാഡിലേക്ക് എത്തിയ താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള എൻട്രി ഈ പ്രകടനമാണെങ്കിൽ അവസാനിക്കും എന്നാണ് ആരാധകർ പക്ഷം. നിലവിൽ മിന്നും ഫോമിലുള്ള ഹാർദിക്ക് തന്റെ പഴയ റോളിൽ തിരികെ എത്തുമ്പോൾ വെങ്കിക്ക് സ്ഥാനം നഷ്ടമാകുമെന്നാണ് ആരാധകരും മുൻ താരങ്ങളും അടക്കം ചൂണ്ടികാണിക്കുന്നത്.
അതേസമയം വെങ്കിദേഷ് അയ്യരിന്‍റെ മോശം ഫോമിന് പിന്നാലെ താരത്തിന് എതിരെ രൂക്ഷ ഭാഷയിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്. ഒരു സീസൺ അത്ഭുതമാണ് വെങ്കി എന്ന് പറയുന്ന ക്രിക്കറ്റ് ആരാധകർ ഹാർദിക്ക് വരുമ്പോൾ വെങ്കിദേശ് കരിയർ അവസാനിക്കുമെന്ന് പറയുന്നുണ്ട്. കൂടാതെ വെങ്കിദേശ് അയ്യറിനെ ഫിനിഷർ റോളിൽ കളിപ്പിക്കാനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ് തീരുമാനത്തെയും ആരാധകർ വിമർശിക്കുന്നു. വരാനിരിക്കുന്ന മത്സരങ്ങൾ വെങ്കിദേശ് അയ്യർക്ക് ക്രിക്കറ്റ് കരിയറിൽ നിർണായകമെന്നാണ് സുനിൽ ഗവാസ്ക്കർ അടക്കമുള്ളവരുടെ നിരീക്ഷണം.