സീസണില്‍ ഇതുവരെ തോറ്റത് 3 മത്സരം. 3 ലും വില്ലന്‍മാരായത് മുന്‍ താരങ്ങള്‍

Rahul tripathi scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരബാദ് തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഹൈദരബാദ് മറികടന്നു. വിജയത്തോടെ പോയിന്‍റ് ടേബിളില്‍ ഹൈദരബാദ് ഏഴാം സ്ഥാനത്താണ്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദിനായി ടോപ്പ് സ്കോററായത് മുന്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് താരമായ രാഹുല്‍ ത്രിപാഠിയായിരുന്നു. 37 പന്തില്‍ 4 ഫോറും 6 സിക്സുമായി മുന്‍ കൊല്‍ക്കത്താ താരമാണ് പഴയ ഫ്രാഞ്ചൈസിക്കെതിരെ വിജയലക്ഷ്യം എളുപ്പമാക്കിയത്.

8e61f214 2765 41fb 94ce 608fdf5000b4

ടൂര്‍ണമെന്‍റില്‍ മൂന്നു തവണെയാണ് കൊല്‍ക്കത്താ പരാജയപ്പെടുത്തിയത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ്, ഹൈദരബാദ് എന്നിവരോടാണ് രണ്ട് തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്താ പരാജയപ്പെട്ടത്. ഈ മൂന്നു മത്സരങ്ങളിലും വില്ലന്‍മാരായത് കൊല്‍ക്കത്തയുടെ പഴയ താരങ്ങള്‍ തന്നെയാണ്.

693b74ce 2a16 4f0b 95e8 7cecb2fbe97e

കൊല്‍ക്കത്തക്കെതിരെയുള്ള ചേസിങ്ങില്‍ അവസാന നിമിഷം ദിനേശ് കാര്‍ത്തികിന്‍റെ 7 പന്തില്‍ 14 ആണ് മത്സരം ഫിനിഷ് ചെയ്യാന്‍ സഹായിച്ചത്. ഡല്‍ഹിക്കെതിരെയുള്ള മത്സരത്തില്‍ ഇത്രയും നാള്‍ ബെഞ്ചിലിരുത്തിയതിന്‍റെ ദേഷ്യം മൊത്തം കുല്‍ദീപ് യാദവ് തീര്‍ത്തു. 4 വിക്കറ്റാണ് കുല്‍ദീപ് യാദവ് നേടിയത്. ഇപ്പോഴിതാ അര്‍ദ്ധസെഞ്ചുറിയുമായി ഹൈദരബാദിനെ വിജയത്തില്‍ എത്തിച്ചിരിക്കുകയാണ് രാഹുല്‍ ത്രിപാഠി.

Read Also -  "യുവതാരങ്ങൾക്ക് കോഹ്ലി കൃത്യമായ റോൾമോഡലാണ്. അവനെ കണ്ടുപഠിക്കണം "- മുഹമ്മദ്‌ ഷാമി പറയുന്നു.
54832508 bbba 4683 ac18 4823cf223e90

6 മത്സരങ്ങളില്‍ നിന്നും 6 പോയിന്‍റുമായി കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് നാലാമതാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് അടുത്ത മത്സരം.

Scroll to Top