ഐപിൽ പതിനാലാം സീസണിലെ എല്ലാ ക്രിക്കറ്റ് ആരാധകരും കാത്തിരിക്കുന്ന ഫൈനൽ പോരാട്ടം ചെന്നൈയും കൊൽക്കത്ത ടീമും തമ്മിൽ. ഇന്നലെ നടന്ന അത്യന്തം വാശിനിറഞ്ഞ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഡൽഹിയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചാണ് ഇയാൻ മോർഗനും സംഘവും മറ്റൊരു ഐപിൽ ഫൈനലിൽ പ്രവേശനം നേടിയത്. എല്ലാ കായിക പ്രേമികൾക്കും വിരുന്നായി മാറി കഴിഞ്ഞ പോരാട്ടത്തിൽ അവസാനത്തെ ഓവറിലാണ് കൊൽക്കത്ത ടീം ത്രില്ലിങ് ജയം കരസ്ഥമാക്കിയത്.
ഒരുവേള വൻ തകർച്ചയെ നേരിട്ട് തോൽവി മുന്നിൽ കണ്ട കെകെആർ ടീമിന് കരുത്തായി മാറിയത് ഇരുപതാം ഓവറിലെ അഞ്ചാം ബോളിൽ സിക്സ് നേടിയ ത്രിപാഠിയാണ്. ജയത്തോടെ ഫൈനലിലേക്ക് എത്തിയ കൊൽക്കത്ത ടീം നേരത്തെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനക്കാരായി മുംബൈ ഇന്ത്യൻസിനെ പിന്തള്ളിയാണ് പ്ലേഓഫിൽ എത്തിയത്.
അതേസമയം ഇന്നലത്തെ കൊൽക്കത്ത ടീമിന്റെ ജയത്തിന് പിന്നാലെ വളരെ കയ്യടികൾ നേടുന്നത് യുവ ഓപ്പണർ വെങ്കടേഷ് അയ്യറാണ്. സീസണിലെ മൂന്നാം അർദ്ധ സെഞ്ച്വറി ഡൽഹിക്ക് എതിരായ ഇന്നലത്തെ മത്സരത്തിൽ അടിച്ചെടുത്ത താരം വീണ്ടും ഒരിക്കൽ കൂടി തന്റെ മിന്നും ഫോം ആവർത്തിച്ചു. ഡൽഹി ബൗളർമാരെ ആദ്യത്തെ ബോൾ മുതൽ അടിച്ചുകളിച്ച വെങ്കടേഷ് അയ്യർ 41 ബോളിൽ 4 ഫോറും മൂന്നും സിക്സും അടക്കം 55 റൺസ് നേടിയാണ് വിക്കറ്റ് നഷ്ടമാക്കിയത്. ബൗളർമാർമാരെ ഏറെ പിന്തുണച്ച പിച്ചിൽ ഇരു ടീമിലെയും ബാറ്റ്‌സ്മാന്മാർ ബുദ്ധിമുട്ടിയപ്പോൾ തന്റെ ക്ലാസ്സ് ബാറ്റിങ് മികവിനാലാണ് വെങ്കടേഷ് അയ്യർ മറ്റൊരു ഫിഫ്റ്റി നേടിയത് .ഒന്നാം വിക്കറ്റിൽ വെങ്കടേഷ് അയ്യർ :ഗിൽ സഖ്യം 96 റൺസ് ആടിച്ചെടുത്തു. കൂടാതെ ഈ സീസണിൽ വെറും 9 മത്സരങ്ങൾ മാത്രം കളിച്ച വെങ്കടേഷ് അയ്യർ 320 റൺസാണ് നേടിയത്. കൊൽക്കത്ത ടീം യൂഎഇയിൽ കുതിപ്പ് തുടരുമ്പോൾ അതിനുള്ള പ്രധാന കാരണവും ഈ ഇടംകയ്യൻ ബാറ്റ്‌സ്മാൻ തന്നെയാണ്.
ഇതുവരെ 320 റൺസ് അടിച്ച താരം 32 ഫോറുകളും 11 സിക്സറുകളും നേടി കഴിഞ്ഞു. വെടിക്കെട്ട് ബാറ്റിങ് മികവ് എല്ലാ മത്സരത്തിലും ആവർത്തിക്കുന്ന താരം കൊൽക്കത്ത ടീമിന് നൽകുന്ന ഏറെ മിന്നും തുടക്കമാണ് എതിരാളികളെ പോലും ഭയപ്പെടുത്തുന്നത്.ഇന്നലത്തെ ഫിഫ്റ്റിക്ക് പിന്നാലെ അപൂർവ്വമായ ചില റെക്കോർഡുകൾ കൂടി താരം സ്വന്തമാക്കി സീസണിൽ രണ്ടാം പാദ മത്സരങ്ങളിൽ ഏറ്റവും റൺസ് അടിച്ച രണ്ടാമത്തെ താരമായ വെങ്കടേഷ് അയ്യർ 41*, 53, 18, 14, 67, 8, 38, 26, 55 എന്നിങ്ങനെയാണ് റൺസ് അടിച്ചെടുത്തത്.ഐപിഎല്ലിലെ ആദ്യത്തെ ഒൻപത് കളികളിൽ ഏറ്റവും അധികം റൺസ് അടിച്ച അഞ്ചാമത്തെ താരമാണ് വെങ്കടേഷ് അയ്യർ കൂടാതെ 2008ലെ സീസണിന് ശേഷം ആദ്യമായി ഒരു കൊൽക്കത്ത ബാറ്റ്‌സ്മാൻ ഒരു കന്നി ഐപിൽ സീസണിൽ 300 പ്ലസ് റൺസ് നേടിയതും ഈ സീസണിൽ വെങ്കടേഷ് അയ്യരിൽ കൂടിയാണ്