എന്താ പറയേണ്ടതെന്ന് എനിക്കറിയില്ല :വൈകാരികനായി റിഷാബ് പന്ത്

PicsArt 10 14 07.46.50 scaled

ഐപിൽ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരത്തിൽ ഒന്നില്‍ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ഐപിൽ പതിനാലാം സീസൺ ഫൈനലിലേക്ക് യോഗ്യത നേടി. അത്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ അവസാന ഓവറിൽ യുവ താരം ത്രിപാഠി പറത്തിയ സിക്സാണ് മൊർഗനും സംഘത്തിനും വിജയം സമാനിച്ചത്. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഡൽഹി ടീമിന്റെ സ്കോർ വെറും 135 റൺസിലേക്ക് ചുരുങ്ങിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ഓപ്പൺർമാർ നൽകിയ മികച്ച തുടക്കം കൊൽക്കത്ത ടീമിനെ കരകയറ്റി.ഒരുവേള ഒരു വിക്കെറ്റ് മാത്രം നഷ്ടത്തിൽ 123 റൺസ് എന്നുള്ള നിലയിൽ നിന്നിരുന്ന കൊൽക്കത്ത ടീമിന് തുടരെ വിക്കറ്റുകൾ നഷ്ടമായത് സമ്മർദ്ദം സൃഷ്ടിച്ചു. ശേഷം അവസാന ഓവർ എറിഞ്ഞ രണ്ട് വിക്കെറ്റ് കൂടി വീഴ്ത്തിയതോടെ മറ്റൊരു പ്ലേഓഫ്‌ തോൽവി മോർഗനും ടീമും മുന്നിൽ കണ്ടു. എന്നാൽ ഓവറിലെ അഞ്ചാം ബോളിൽ സിക്സ് നേടിയ ത്രിപാഠി ജയവും ഫൈനൽ പ്രവേശനവും സാധ്യമാക്കി

എന്നാൽ സീസണിൽ ഉടനീളം വളരെ മികച്ച പ്രകടനം പുറത്തെടുത്ത റിഷാബ് പന്തിനും ടീമിനും രണ്ടാം ക്വാളിഫയറിൽ പക്ഷേ അടിമുടി പിഴച്ചു. ബാറ്റിങ് നിര പൂർണ്ണ പരാജയമായി മാറിയെങ്കിലും ശേഷം മിഡിൽ ഓവറുകളിൽ ഡൽഹി ക്യാപിറ്റൽസ് ബൗളർമാർ പുറത്തെടുത്ത പോരാട്ടവീര്യം മത്സരം ആവേശമാക്കി മാറ്റി. മത്സരശേഷം സംസാരിച്ച ഡൽഹി ക്യാപ്റ്റൻ റിഷാബ് പന്തിന്റെ വാക്കുകളിൽ അത് വ്യക്തമായിരുന്നു. തന്റെ ആദ്യത്തെ നായകനായുള്ള ഐപിൽ സീസണിൽ ഫൈനൽ പ്രവേശനം സ്വപ്നം കണ്ട വിക്കെറ്റ് കീപ്പർ റിഷാബ് പന്തിനും ഈ ഒരു തോൽവി താങ്ങാവുന്നതിൽ അപ്പുറം ആയി മാറി.മത്സരശേഷം വളരെ ഏറെ വൈകാരികമായി സംസാരിക്കവെയാണ് താരം കരയുന്നത് കാണുവാൻ സാധിച്ചത്. വേദനയോടെ ഡൽഹി ഡ്രസിങ് റൂമിൽ നിന്ന റിഷാബ് പന്തിനെ ഹെഡ് കോച്ച് റിക്കി പോണ്ടിങ് ആശ്വസിപ്പിക്കുന്നതും നമുക്ക് കാണാം.

See also  "അധികം ആലോചിക്കേണ്ട. സഞ്ജുവും പന്തും ലോകകപ്പിൽ വേണം". നിർദ്ദേശവുമായി ഗില്‍ക്രിസ്റ്റ്.

“എനിക്ക് ഇപ്പോൾ പറയുവാൻ പോലും വാക്കുകൾ ഇല്ല.എന്താണ് ഇപ്പോൾ ഈ നേരം സംസാരിക്കേണ്ടത് എന്നും എനിക്ക് അറിയില്ല.ഞങ്ങൾക്ക് ജയിക്കാനായി കഴിയും എന്നാണ് അവസാനത്തെ ഓവർ വരെ വിശ്വസിച്ചത്.ഞങ്ങൾ സീസണിൽ വളരെ ഏറെ മികച്ച ക്രിക്കറ്റ്‌ തന്നെയാണ് പുറത്തെടുത്തത്. ഡൽഹി ക്യാപിറ്റൽസ് ടീം എക്കാലവും പോസിറ്റീവാണ്. ഇനി വരുന്ന സീസണുകളിൽ അതാകും എല്ലാ ആരാധകരും പ്രതീക്ഷിക്കുക” റിഷാബ് വൈകാരികനായി പറഞ്ഞു.

Scroll to Top