ഇന്ത്യ ശ്രീലങ്ക ടി:20 പരമ്പരയിലെ ഇന്നലെ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി:20 മത്സരത്തിൽ ഇന്ത്യ 6 വിക്കറ്റ് ജയമാണ് കരസ്ഥമാക്കിയത്. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരങ്ങൾ വിജയിച്ച ഇന്ത്യ ശ്രീലങ്കക്കെതിരെ വൈറ്റ് വാഷ് പരമ്പര നേട്ടം സ്വന്തമാക്കി.ഒപ്പം ഇന്ത്യൻ ടീമിന്റെ തുടർച്ചയായ പന്ത്രണ്ടാം ടി: 20 ജയം കൂടിയാണ് ഇത്. ജയത്തിനും ഒപ്പം ശ്രദ്ധേയമായി മാറിയത് ഇന്ത്യൻ ടീം പരമ്പരയിൽ അവസരം നൽകിയ യുവ താരങ്ങളുടെ പ്രകടനം തന്നെയാണ്. ടി :20 ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഭാവി ആൾറൗണ്ടർ എന്നൊരു പ്രതീക്ഷ വെക്കുന്ന വെങ്കടേഷ് അയ്യറുടെ പ്രകടനം കയ്യടികൾ ധാരാളം സ്വന്തമാക്കി.ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങുന്ന വെങ്കടേഷ് അയ്യർ വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്‍റെ പ്രതീക്ഷ കൂടിയാണ്
എന്നാൽ ഇപ്പോൾ വെങ്കടേഷിന് ഒരു സുപ്രധാന മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര. ലഭിക്കുന്ന ഓരോ അവസരവും വളരെ മികവോടെ ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കില്‍ അത് ദീർഘ കാലം താരത്തിന് വിഷമമായി മാറുമെന്നാണ് ആകാശ് ചോപ്രയുടെ നിരീക്ഷണം. “വെങ്കടേഷ് അയ്യർ ഇന്ത്യൻ ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്ന മികവിലേക്ക് ഉയരേണ്ടിയിരിക്കുന്നു.
ലഭിക്കുന്ന ഓരോ അവസരവും വളരെ മികവിൽ തന്നെ ഉപയോഗിക്കാനായി വെങ്കടേഷ് അയ്യർക്ക് കഴിയണം. മൂന്നാം ടി :20യിൽ അദ്ദേഹത്തിന് തിളങ്ങാനുള്ള ഒരു അവസരം ലഭിച്ചിരിന്നു. അത് പക്ഷേ അദ്ദേഹത്തിന് മുതലാക്കാൻ കഴിഞ്ഞില്ല.” ആകാശ് ചോപ്ര വിമർശിച്ചു.
“മത്സരത്തിൽ ലഭിച്ച സ്ഥാനകയറ്റം ഹൂഡക്ക് ഭംഗിയായി ഉപയോഗിക്കാൻ കഴിഞു. അദ്ദേഹം ഒരു വലിയ ഇന്നിങ്സ് കളിച്ചില്ല എങ്കിലും ഏറെ മനോഹരമായി ബാറ്റ് വീശി. വെങ്കടേഷ് അയ്യർ മത്സരം ഫിനിഷ് ചെയ്യേണ്ടിയിരുന്ന ഒരു താരമാണ്. എന്നാൽ അതിലേക്ക് എത്താൻ വെങ്കിക്ക് സാധിച്ചില്ല. ലഭിക്കുന്ന ഓരോ അവസരവും ഉപയോഗിക്കാനായി സാധിച്ചില്ല എങ്കിൽ അത് ജീവിതകാലം മുഴുവന്‍ അതോര്‍ത്ത് നിരാശപ്പെടേണ്ടി വരും” ആകാശ് ചോപ്ര പറഞ്ഞു.