ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്ന്. ബൗണ്ടറികരികില്‍ പറവയായി വില്‍ യങ്ങ്

സൗത്താഫ്രിക്കക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ക്യാച്ച് സ്വന്തമാക്കി ന്യൂസിലന്‍റ് താരം വില്‍ യങ്ങ്. സൗത്താഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിലെ 79ാം ഓവറില്‍, കോളിന്‍ ഡി ഗ്രാന്‍റ്ഹോം എറിഞ്ഞ പന്തിലാണ് മാര്‍ക്കോ ജാന്‍സനെ പുറത്താക്കാനാണ് വില്‍ യങ്ങ് തകര്‍പ്പന്‍ ക്യാച്ച് നേടിയത്. ഓവറിലെ രണ്ടാം പന്തില്‍ ലെഗ് സൈഡില്‍ അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ പന്ത് ഉയര്‍ന്നു പൊങ്ങി.

ഡീപ് മിഡ് വിക്കറ്റില്‍ നിന്ന വില്‍ യങ്ങ് പന്ത് ക്യാച്ച് നേടാനായി ഓടി. ഒറ്റ കൈയ്യില്‍ സ്ട്രെച്ച് ചെയ്ത് വായുവില്‍ ചാടിയാണ് വില്‍ യങ്ങ് പന്ത് കൈപിടിയില്‍ ഒതുക്കിയത്. ഈ ന്യൂസിലന്‍റ് താരത്തിന്‍റെ ക്യാച്ച് കമന്‍റേറ്റര്‍മാര്‍ക്ക് വിശ്വസിക്കാനായില്ലാ. നിമിഷ നേരത്തിനുള്ളില്‍ വില്‍ യങ്ങിന്‍റെ ക്യാച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായി.

അതേ സമയം മത്സരത്തിന്‍റെ നാലാം ദിനം അവസാനിച്ചപ്പോള്‍ 94 ന് 4 എന്ന നിലയിലാണ് ന്യൂസിലന്‍റ്. 60 റണ്‍സുമായി കോണ്‍വേയും 1 റണ്ണുമായി ടോം ബ്ലണ്ടലുമാണ് ക്രീസില്‍. അവസാന ദിനത്തില്‍ 332 റണ്‍സ് കൂടി ന്യൂസിലന്‍റിനു വിജയിക്കാനായി വേണം. നേരത്തെ ആദ്യ മത്സരം  ന്യൂസിലന്‍റ് ജയിച്ചിരുന്നു.