കോഹ്ലിയുടെയും വില്യംസന്റെയും ക്യാപ്റ്റൻ സിയുടെ മത്സരമാകും ഈ ഫൈനൽ :ചർച്ചയായി ബാംഗ്ലൂർ ക്രിക്കറ്റ്‌ ഡയറക്ടറുടെ പ്രവചനം

IMG 20210604 174915

ക്രിക്കറ്റ്‌ ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് വാർണിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ. ഇന്ത്യ, ന്യൂസിലാൻഡ് ടീമുകളെ പ്രഥമ ടെസ്റ്റ് ലോകകപ്പ് നേടുവാൻ പരസ്പരം ഏറ്റുമുട്ടുമ്പോൾ ആരാകും വിജയിക്കുക എന്നതും അപ്രവചനീയമാണ്. കിരീട പോരാട്ടത്തിൽ ഇരു ടീമിന്റെയും മുന്നിൽ നിന്ന് നയിക്കുന്ന ക്യാപ്റ്റൻമാരുടെ പ്രകടനം എപ്രകാരം ആകുമെന്ന അകാംക്ഷ ക്രിക്കറ്റ്‌ പ്രേമികളിൽ സജീവമാണ്. സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കുന്ന കോഹ്ലിയും വമ്പൻ പോരാട്ടങ്ങളിൽ അത്ഭുത ബാറ്റിംഗ് പുറത്തെടുക്കുന്ന വില്യംസണും വരുന്ന ഫൈനലിൽ ബാറ്റിംഗ് കരുത്താകും എന്ന് ഇരു ടീമുകളും പ്രതീക്ഷിക്കുന്നു.

എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്തെറെ ചർച്ചയായി മാറുന്നത് വരാനിരിക്കുന്ന ഫൈനലിനെ കുറിച്ച് മുൻ കിവീസ് ടീം കോച്ചും ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിന്റെ ക്രിക്കറ്റ്‌ ഡയറക്ടറുമായ മൈക്ക് ഹസൻ പറഞ്ഞ വാക്കുകളാണ്.ഒരു പ്രധാന ഐസിസി കിരീടം നെടുവാൻ കിവീസ് ക്രിക്കറ്റ്‌ ടീമിന് ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണിതെന്ന് പറഞ്ഞ മുൻ കിവീസ് നായകൻ ഇന്ത്യൻ ടീമിനും ഫൈനൽ ജയിക്കാനുള്ള സാധ്യതകളും നൽകുന്നു.

See also  "ഐപിഎല്ലിൽ കളിച്ചിട്ട് മുസ്തഫിസൂറിന് ഒന്നും കിട്ടാനില്ല. അവനെ തിരിച്ചു വിളിക്കുന്നു"- തീരുമാനവുമായി ബിസിബി.

“വരാനിരിക്കുന്ന ഫൈനൽ രണ്ട് ക്രിക്കറ്റ്‌ ടീമുകളുടെയും നായകൻമാരുടെ കൂടി പോരാട്ടമാകും. രണ്ട് ടീമുകളും വളരെ കറുത്തരാണ്. വരാനിരിക്കുന്ന ഫൈനൽ കോഹ്ലി, വില്യംസൺ രണ്ട് ക്യാപ്റ്റൻമാരും എപ്രകാരം നയിക്കുമെന്നതിന്റെ കൂടി പരീക്ഷണമാകും. രണ്ട് നായകന്മാരുടെ കൂടെയും ഞാൻ പരിശീലകനായിട്ടുണ്ട്. രണ്ട് താരങ്ങളും മികച്ച നായകന്മാരാണ് പക്ഷേ വ്യത്യസ്ത ക്യാപ്റ്റൻസി ശൈലി ഇരുവരും അനുവർത്തിച്ചു പോകുന്നു. ഇരിവരുടെയും ക്യാപ്റ്റൻസി ശൈലികൾ തമ്മിലുള്ള പോരാട്ടമാകും ഫൈനൽ. ഓരോ ദിവസവും വിക്കറ്റിൽ മാറ്റങ്ങൾ വരുമ്പോൾ നായകന്മാർ എങ്ങനെ പ്രവർത്തിക്കും എന്നതാണ് ശ്രദ്ധേയം ” താരം വിശദമാക്കി.

Scroll to Top