ഐപിൽ പതിനഞ്ചാം സീസണിൽ തന്റെ അസാധ്യ സ്പീഡിനാൽ ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും എല്ലാം തന്നെ ഞെട്ടിച്ച യുവ പേസ് ബൗളറാണ് ഉമ്രാൻ മാലിക്ക്. ഈ ഐപിൽ സീസണിൽ ഹൈദരാബാദ് ബൗളിംഗ് നിരയുടെ മുഖമായ താരം ഒരിക്കൽ കൂടി തന്റെ അതിവേഗ പേസിനാൽ ഞെട്ടിക്കുകയാണ്. ഡൽഹി ക്യാപിറ്റൽസ് എതിരായ കളിയിൽ ഈ സീസണിലെ ഏറ്റവും വേഗതയേറിയ ബോളാണ് താരം എറിഞ്ഞത്.
കളിയിൽ ഒരിക്കൽ കൂടി ടോസ് നേടിയ ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസൺ ബൗളിംഗ് ആദ്യമേ തിരഞ്ഞെടുത്തപ്പോൾ ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് നിര കാഴ്ചവെച്ചത് ഗംഭീരമായ പ്രകടനം. ഡൽഹിക്കായി ഡേവിഡ് വാർണർ മറ്റൊരു അർദ്ധ സെഞ്ച്വറി നേടിയ കളിയിൽ അവർ അടിച്ചെടുത്തത് 20 ഓവറിൽ 207 റൺസ്.
മത്സരത്തിൽ പ്രധാനമായി മൂന്ന് മാറ്റങ്ങൾ അടക്കം കളിക്കാൻ എത്തിയ ഹൈദരാബാദ് ടീമിനായി പേസർമാർ അതിവേഗ ബോളുകൾ എറിഞ്ഞത് ശ്രദ്ധേയ കാഴ്ചയായി മാറി. യുവ താരം ഉമ്രാൻ മാലിക്ക് തന്റെ നാല് ഓവറിൽ 52 റൺസ് വഴങ്ങിയെങ്കിലും പതിവ് പോലെ 150 കിലോമീറ്റർ സ്പീഡിൽ അധികം സ്ഥിരമായി എറിഞ്ഞ താരം തന്റെ മൂന്നാമത്തെ ഓവറിലാണ് 154.8 കിലോമീറ്റർ മീറ്റർ സ്പീഡ് പിന്നിട്ടത്. ഇതുവരെ കളിച്ച എല്ലാ കളികളിലും തന്നെ വേഗതെയേറിയ ബോൾ എറിഞ്ഞിട്ടുള്ള താരം ഒരിക്കൽ കൂടി 1 ലക്ഷം രൂപ സമ്മാനം തനിക്കുള്ളതെന്ന് തെളിയിച്ചു.
ഈ സീസണിലെ ഏറ്റവും വേഗതയേറിയ ബോൾ എറിഞ്ഞ താരം തന്റെ ഏറ്റവും ആഗ്രഹമായ 155 കിലോമീറ്റർ സ്പീഡിലേക്ക് എത്തുമെന്നും പറഞ്ഞിരുന്നു. മത്സരത്തിന്‍റെ അവസാന ഓവറില്‍ ആ ആഗ്രഹവും ഉമ്രാന്‍ മറികടന്നു. 157 കി.മീ വേഗതയിലാണ് പവലിനെതിരെ ജമ്മു കാശ്മീര്‍ താരം പന്തെറിഞ്ഞത്. എന്നാല്‍ ആ പന്ത് എക്സ്ട്രാ കവറിലൂടെ ബൗണ്ടറി നേടിയിരുന്നു.
ഐപിഎൽ ചരിത്രത്തിൽ റെക്കോഡ് ചെയ്യപെട്ടവയിൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ പന്താണിത്. 157.71 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ ഓസ്ട്രേലിയൻ പേസർ ഷോൺ ടെയ്റ്റിൻ്റെ പേരിലാണ് ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ബോള്‍ എന്ന റെക്കോർഡുള്ളത്.