മൈക്കള്‍ ഗഫിന് 6 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തി ഐസിസി.

ഐസിസി ടി20 ലോകകപ്പിലെ ബയോബബിള്‍ ലംഘനത്തിന്‍റെ പേരില്‍ ഇംഗ്ലീഷ് അംപയര്‍ മൈക്കള്‍ ഗഫിനെ ആറ് ദിവസത്തേക്ക് ഐസിസി വിലക്ക് ഏര്‍പ്പെടുത്തി. അറബ് രാജ്യത്ത് നടക്കുന്ന ടൂര്‍ണമെന്‍റിലെ ആദ്യ ബയോബബിള്‍ ലംഘനമാണിത്. അതും ഒരു ഒഫീഷ്യല്‍ ലംഘിച്ചു എന്നതാണ് ഏറ്റവും വിഷമമേറിയത്.

ബയോബബിളില്‍ നിന്നും അനുവാദമില്ലാതെ മൈക്കള്‍ ഗഫ് പുറത്തെ ആളുകളെ സന്ദര്‍ശിച്ചു എന്നത് കാരണമാണ് ഐസിസിയുടെ നടപടി. താരങ്ങള്‍ക്കുള്ളതുപോലെ ഒഫീഷ്യല്‍സിനും ഒരേ നിയമമാണുള്ളത്. ഞായറാഴ്ച്ച നടക്കേണ്ടിയിരുന്ന ഇന്ത്യ – ന്യൂസിലന്‍റ് മത്സരത്തില്‍ മൈക്കള്‍ ഗഫായിരുന്നു നിയന്ത്രിക്കെണ്ടിയിരുന്നത്. എന്നാല്‍ പകരം ഇറാസ്മസാണ് ഓണ്‍ ഫീല്‍ഡ് അംപയറായി എത്തിയത്.

നിലവില്‍ അംപയര്‍ ഐസൊലേഷനില്‍ കഴിയുകയാണ്. 6 ദിവസത്തെ ക്വാറന്‍റൈനു ശേഷം അംപയറിനു മത്സരം നിയന്ത്രിക്കാന്‍ തിരിച്ചെത്താം. കൂടുതല്‍ നടപടി ക്രമങ്ങള്‍ മൈക്കള്‍ ഗഫിനു നേരിടേണ്ടി വരുമോ എന്ന് വ്യക്തമല്ലാ. ഓണ്‍ ഫീല്‍ഡ് അംപയറില്‍ നിന്നും ടിവി അംപയര്‍ – നാലാം അപയര്‍ എന്നതിലേക്ക് തരം താഴ്ത്തപ്പെട്ടേക്കാം.

Previous articleകോഹ്ലി തന്നെയാണോ ഇങ്ങനെ പറഞ്ഞത്. കപില്‍ ദേവിനു വിശ്വാസിക്കാനാവുന്നില്ല
Next articleജോസ് ദ ബോസ്. അപൂര്‍വ്വ നേട്ടവുമായി ജോസ് ബട്ട്ലര്‍.