കോഹ്ലി തന്നെയാണോ ഇങ്ങനെ പറഞ്ഞത്. കപില്‍ ദേവിനു വിശ്വാസിക്കാനാവുന്നില്ല

PicsArt 11 01 10.15.56 scaled

ഐസിസി ടി20 ലോകപ്പില്‍ ന്യൂസിലന്‍റിനെതിരായ മത്സരത്തിനു ശേഷം ഭയം തോന്നി എന്ന കോഹ്ലിയുടെ വാക്കുകള്‍ക്കെതിരെ വിമര്‍ശനവുമായി കപില്‍ ദേവ്.  ഞങ്ങളുടെ ശരീരഭാഷ പരാജിതരുടേതായിരുന്നു. ബാറ്റ് കൊണ്ടോ പന്തുകൊണ്ടോ ധൈര്യം പ്രകടിപ്പിക്കാൻ ഞങ്ങൾക്കു കഴി‍ഞ്ഞില്ല. പ്രതിരോധിക്കാൻ പറ്റിയ സ്കോർ ഞങ്ങൾക്കുണ്ടായിരുന്നില്ല എന്നതു ശരിയാണ്. അതുകൊണ്ടുതന്നെ ഫീൽഡിലേക്കു ഭയപ്പാടോടെയാണു ഞങ്ങൾ ഇറങ്ങിയത് എന്നായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ വാക്കുകള്‍.

കോഹ്ലിയുടെ വാക്കുകള്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. വീരാട് കോഹ്ലിയേപ്പോലൊരു വലിയ താരത്തിന്റെ വായിൽനിന്നു വരേണ്ട വാക്കുകളാണോ ഇതെന്നാണ് കപില്‍ ദേവിന്‍റെ ചോദ്യം. ക്യാപറ്റന്‍റെ മനസ്സിലെ ചിന്തകള്‍ ഇങ്ങനെയാണെങ്കില്‍ ടീമിനു പ്രചോദനം നല്‍കാന്‍ സാധിക്കുമോ എന്നും വലിയൊരു ചോദ്യം ലോകകപ്പ് സ്വന്തമാക്കിയ ക്യാപ്റ്റന്‍ ചോദിക്കുന്നുണ്ട്.

329666

” ഒരു പോരാളിയെന്ന നിലയ്ക്കാണ് നമുക്കൊക്കെ കോഹ്ലിയെ അറിയുന്നത്. പെട്ടെന്നുള്ള വിചാരത്തിലാണ് കോഹ്ലി പ‌റഞ്ഞതെന്നു കരുതുന്നു. ഞങ്ങൾക്ക് ധൈര്യമില്ലായിരുന്നു എന്നൊന്നും ഒരു ക്യാപ്റ്റനും പറയാൻ പാടില്ല. ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നവരാണ് താരങ്ങൾ. ആ ചിന്തയും ആവേശവും എപ്പോഴും മനസ്സിൽ വേണം. പക്ഷേ, ഇത്തരത്തിൽ ഓരോന്നു പറ‍ഞ്ഞാൽ നിങ്ങൾക്കെതിരെ ചോദ്യമുയരുമെന്ന് തീർച്ച ” മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു

Read Also -  റിഷഭ് പന്തിന്റെ നരനായാട്ട്. 43 ബോളുകളിൽ 88 റൺസ്. സഞ്ചുവിനും എട്ടിന്റെ പണി.

ടൂര്‍ണമെന്‍റിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതോടെ സെമിഫൈനല്‍ പ്രവേശനം ദുഷ്കരമായി. അഫ്ഗാനിസ്ഥാനോടാണ് ഇന്ത്യയയുടെ അടുത്ത മത്സരം.

Scroll to Top