ക്രിക്കറ്റ് മൈതാനത്തിൽ നാം അനേകം സെലിബ്രേഷനുകൾ കാണാറുണ്ട്. ഓരോ വിക്കെറ്റ് നേടുമ്പോഴും വ്യത്യസ്തമായ സെലിബ്രേഷനുകളുമായി തിളങ്ങുന്ന ബൗളർമാരുണ്ട്. എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് തരംഗമായി മാറി കഴിഞ്ഞത് കഴിഞ്ഞ ദിവസം പാകിസ്ഥാൻ സൂപ്പർ ലീഗിൽ നടന്ന ഒരു വിക്കെറ്റ് സെലിബ്രേഷനും അതിനൊപ്പം ഓൺ ഫീൽഡ് അമ്പയറുടെ തന്നെ വളരെ രസകരമായ പ്രവർത്തിയുമാണ്.ഇന്നലെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ നടന്ന മുൾട്ടാൻ സുൽത്താൻസും ഒപ്പം ക്വറ്റ ഗ്ലാഡിയേറ്ററും തമ്മിലുള്ള മത്സരത്തിലാണ് വളരെ രസകരമായ സെലിബ്രേഷന് ക്രിക്കറ്റ് പ്രേമികൾ സാക്ഷിയായത്.
ഇന്നലെ മത്സരത്തിനിടയിൽ താൻ വീഴ്ത്തിയ മനോഹരമായ വിക്കറ്റ് ആഘോഷിക്കുന്നതിനിടെ മുൾട്ടാൻ പേസ് ബൗളർ ഷാനവാസ് ദഹാനിയെയാണ് ഓൺ ഫീൽഡ് അമ്പയർ അലീം ദാർ പിടിച്ചുവെക്കാൻ ശ്രമിച്ചത്. അമ്പയറുടെ ഈ ഒരു വിചിത്ര പ്രവർത്തി ഇരു ടീമിനെയും ഒരുവേള ഞെട്ടിച്ചു.ഇന്നലെ നടന്ന മത്സരത്തിൽ നൂർ അഹമ്മദിനെ എട്ട് റൺസിന് വീഴ്ത്തിയ ശേഷമാണ് താരം തന്റെ സെലിബ്രേഷൻ ഭാഗമായി ബൗണ്ടറി ലൈനിലേക്ക് ഓടിയത്.ഒരു കൈ ഉയർത്തിയുള്ള താരം സെലിബ്രേഷൻ ആദ്യമേ കൗതുകം ഉണർത്തി.
ഒരു കൈ ഉയർത്തി, മുഖത്ത് ഒരു വലിയ പുഞ്ചിരിയുമായി ദഹാനി ക്വറ്റ ഡൗഗട്ടിനെ ലക്ഷ്യമാക്കി താരം കുതിച്ചത്.എന്നാൽ ഇതിനിടയിൽ പേസറെ വ്യത്യസ്തമായ തരത്തിൽ തടഞ്ഞുനിർത്താൻ അമ്പയർ അലിം ദാർ ശ്രമിച്ചത് ചിരി പടർത്തി.ഒപ്പം തന്റെ ഡഗൗട്ടിന്റെ അരികിലേക്ക് എത്തിയ സ്റ്റാർ പേസർ വെസ്റ്റ് ഇൻഡീസ് ഇതിഹാസവും ക്വെറ്റ ഉപദേഷ്ടാവുമായ സർ വിവ് റിച്ചാർഡ്‌സിന് മുന്നിൽ തല കുനിച്ചാണ് വിക്കെറ്റ് ആഘോഷമാക്കി മാറ്റിയത്.വലംകയ്യൻ പേസർ ദഹാനിക്ക് തംബ്‌സ് അപ്പ് നൽകിയാണ് വിവിയൻ റിച്ചാർഡ്‌സ് താരത്തെ സ്വീകരിച്ചത്.