ഓസ്ട്രേലിയന്‍ ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടണമെങ്കില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തണമെന്ന് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് ബോളര്‍ ഉമേഷ് യാദവ്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ബെഞ്ചിലിരുന്നതിനു ശേഷം തകര്‍പ്പന്‍ തിരിച്ചു വരവാണ് ഉമേഷ് യാദവ് നടത്തുന്നത്. സീസണില്‍ ഇതുവരെ കൊല്‍ക്കത്തക്കായി 10 വിക്കറ്റാണ് സീനിയര്‍ പേസ് ബൗളര്‍ നേടിയിരിക്കുന്നത്.
ജസ്പ്രീത് ബൂംറ – ഭുവനേശ്വര്‍ കുമാര്‍ – മുഹമ്മദ് ഷാമി ത്രയം എത്തിയതോടെ ഇന്ത്യന്‍ ടീമില്‍ നിന്നും പതിയെ ഉമേഷ് യാദവ് പുറത്തായി. അവസാനമായി 2019 ഫെബ്രുവരിയിലാണ് താരം ഇന്ത്യക്കായി ലിമിറ്റഡ് ഓവറില്‍ കളിച്ചത്. ലോകകപ്പിനു മുന്നേയുള്ള മത്സരങ്ങളില്‍ ഭാഗമാവുക എന്നതാണ് ഉമേഷ് യാദവിന്‍റെ ആഗ്രഹം.
“ലോകകപ്പിനെപറ്റി ഞാൻ ഇത്രയും ചിന്തിച്ചിട്ടില്ല. ഇതെല്ലാം സെലക്ടർമാരെയും ടീം മാനേജ്‌മെന്റിനെയും ആശ്രയിച്ചിരിക്കും. ലോകകപ്പിനു മുമ്പ് ഇന്ത്യ നിരവധി വൈറ്റ്-ബോൾ മത്സരങ്ങൾ കളിക്കും, ഞാൻ ആദ്യം ആ ടീമിൽ ഇടം നേടുകയും അവിടെ പ്രകടനം തുടരുകയും വേണം,” ഉമേഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
“തീർച്ചയായും, ലോകകപ്പ് എന്റെ മനസ്സില്‍ അവശേഷിക്കുന്നുണ്ട്, എന്നാൽ ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ, ഞാൻ ചെറിയ ലക്ഷ്യങ്ങള്‍ സെറ്റ് ചെയ്ത് ഘട്ടമായ അവ നേടുകയും ചെയ്യുന്നത്. കാര്യങ്ങൾ ലളിതമാക്കുന്നതിൽ ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല, എന്നാൽ എന്റെ ബലഹീനതകളിൽ പ്രവർത്തിക്കുകയും എന്റെ സ്ട്രെങ്ങ്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് ചെയ്യുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
” ടീമില്‍ എനിക്കൊരു റോളുണ്ട്. ശ്രേയസ്സിനു എന്നെ അറിയാം. എന്നില്‍ വളരെയേറെ വിശ്വാസമുണ്ട്. എന്‍റെ സ്ട്രെങ്ങ്ത് വച്ച് പന്തെറിയാനാണ് അവന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ റിസള്‍ട്ടിനെ പറ്റി വ്യാകുലനല്ലാ. ഇതുവരെ എന്‍റെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ” ഉമേഷ് യാദവ് കൂട്ടിചേര്‍ത്തു.