വരാനിരിക്കുന്ന ഐപിഎല്‍ പതിനാലാം സീസണില്‍ പുതിയ ഫ്രാഞ്ചൈസി ക്ലബ്ബിൽ കളിക്കാനൊരുങ്ങുകയാണ് പേസർ ഉമേഷ് യാദവ് .ഇത്തവണത്തെ ഐപിഎല്ലിൽ പന്ത് നായകനാകുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനായിട്ടാണ് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് കളിക്കുക . ഇതിനിടെ ഇന്ത്യന്‍ ടീമിലെ തന്‍റെ ഭാവി പദ്ധതികള്‍ എന്തെന്ന് ഉമേഷ് വ്യക്തമാക്കുകയാണ് . ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയ്‌ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം.
“ഇപ്പോള്‍ എനിക്ക് 33 വയസായി.
ഒരുപക്ഷേ അടുത്ത രണ്ടോ മൂന്നോ വര്‍ഷം കൂടി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉറപ്പായും കളിക്കാനാകുമെന്നാണ് ഞാൻ കരുതുന്നത് അതോടൊപ്പം കുറച്ച് യുവതാരങ്ങള്‍ ടീമിലേക്ക് വരുന്നുമുണ്ട്. അതിനാല്‍ ടീമിന് ഗുണപരമാകുന്ന ഒരു തീരുമാനമാകും ഇതെന്ന് ഞാനും വിചാരിക്കുന്നു .നാലോ അഞ്ചോ ടെസ്റ്റുകളുടെ പര്യടനങ്ങളില്‍ അഞ്ചോ ആറോ ബൗളര്‍മാരുള്ളത് താരങ്ങളുടെ സമ്മര്‍ദവും വര്‍ക്ക്‌ലോഡും കുറയ്‌ക്കാന്‍ സഹായകമാകും .ഇന്ത്യൻ ടീം ഇന്ന് എല്ലാ ഫോർമാറ്റിലും ശക്തമായ ടീമാണ് ” ഉമേഷ് തന്റെ അഭിപ്രായം വിശദമാക്കി .
2010ല്‍ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ഉമേഷ് 48 ടെസ്റ്റില്‍ 148 വിക്കറ്റും 75 ഏകദിനങ്ങളില്‍ 106 വിക്കറ്റും ഏഴ് ട്വന്‍റി20കളില്‍ ഒന്‍പത് വിക്കറ്റും നേടിയിട്ടുണ്ട്. നേരത്തെ ഓസീസ് എതിരായ ടെസ്റ്റ് പരമ്പരക്കിടയിൽ പരിക്കേറ്റ ഉമേഷ് യാദവ് ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പര കളിച്ചില്ല .
പരിക്കിൽ നിന്ന് പൂർണ്ണ മുക്തനായ തരാം ഐപിഎല്ലിലൂടെ ശക്തമായ തിരിച്ചുവരവാണ് സ്വപ്നം കാണുന്നത്
നേരത്തെ ഇത്തവണത്തെ ഐപിൽ താരലേലത്തിൽ ഒരു കോടി രൂപയ്‌ക്കാണ് താരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. ഐപിഎല്‍ കരിയറിലാകെ 121 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 119 വിക്കറ്റാണ് ഉമേഷ് യാദവിന്റെ സമ്പാദ്യം.