താരങ്ങളിക്കിടയിൽ കോവിഡ് വ്യാപനം : ഐപിൽ മാറ്റുമോ – നിരാശയോടെ ആരാധകർ

BCCI Logo jpg

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾക്ക് തുടക്കം കുറിക്കുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ക്രിക്കറ്റ് പ്രേമികൾക്കും ബിസിസിഐക്കും കനത്ത വെല്ലുവിളി ഉയർത്തി ടീമുകൾക്കിടയിലെ കോവിഡ് വ്യാപനം .റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മലയാളി ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിന് കൊവിഡ് സ്ഥിതീകരിച്ച വാർത്തകൾ കൂടി ഇന്ന് പുറത്തുവന്നതോടെ ക്രിക്കറ്റ് ലോകം ഐപിൽ മാറ്റിവെക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് .

രാജ്യത്ത് കൊവിഡ് മഹാമാരിയുടെ  രണ്ടാം തരംഗം ശക്തമാകുന്നത് ഐപിഎല്ലിന് വലിയ ഭീഷണിയാണ് സമ്മാനിക്കുന്നത് .  കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്  ടീം ഓള്‍റൗണ്ടര്‍ നിതീഷ് റാണയ്‌ക്കാണ് പതിനാലാം സീസണിന് മുമ്പ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് താരം നെഗറ്റീവായത് ടീമിന് ആശ്വാസമായി. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍ ഓള്‍റൗണ്ടര്‍ അക്ഷർ പട്ടേലിന് കൊവിഡ് ഇന്നലെ  സ്ഥിരീകരിച്ചു. താരമിപ്പോൾ പൂർണ്ണ  ഐസൊലേഷനിലാണ്. കൂടാതെ ചെന്നൈ സൂപ്പർ കിങ്‌സ്  ടീമിനൊപ്പമുള്ള കണ്ടന്‍റ് ടീം അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ ക്രിക് ബസിനോട്  ഇന്നലെ വ്യക്തമാക്കിയിരുന്നു .

See also  ടെസ്റ്റ്‌ റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. രോഹിത് ശർമയുടെ നേതൃത്വത്തിൽ അഭിമാനനേട്ടം.

അതേസമയം മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ എതാനും ഗ്രൗണ്ട്സ്മാന്‍മാര്‍ക്കും കൊവിഡ് ബാധിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.എന്നാല്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യം നിഷേധിച്ചു. ഐപിഎല്ലില്‍ 10 മത്സരങ്ങള്‍ക്ക്  മുംബൈയിലെ വാംഖഡെ വേദിയാവുന്നുണ്ട്. മഹാരാഷ്ട്ര  സംസ്ഥാനത്തിലെ അതിരൂക്ഷ കോവിഡ് സാഹചര്യവും ബിസിസിഐ ഇപ്പോൾ പരിഗണിക്കുന്നുണ്ട് .ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാൻ ബിസിസിഐ സജ്ജമാണ്‌ എന്നാണ് ചില ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .

Scroll to Top