വെടിക്കെട്ടുമായി വിറപ്പിച്ച് ഉമേഷ്‌ യാദവ് : അവസാന ഓവറിൽ ഹിറ്റ്മാന്‍ ഷോ

Umesh yadav vs rajasthan scaled

ഐപിൽ പതിനഞ്ചാം സീസണിലെ ഏറ്റവും ആവേശം നിലനിന്ന മത്സരത്തിൽ ഏഴ് റൺസിന് കൊൽക്കത്തയെ തോൽപ്പിച്ച് സീസണിലെ നാലാമത്തെ ജയം സ്വന്തമാക്കി സഞ്ജു സാംസണും ടീമും. അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന കളിയിൽ സ്പിൻ ബൗളർ യൂസ്വേന്ദ്ര ചാഹൽ 5 വിക്കെറ്റ് പ്രകടനവും പേസർമാരുടെ മിന്നും മികവുമാണ് രാജസ്ഥാൻ ടീമിന് ജയം ഒരുക്കിയത്.

ഒരുവേള 85 റൺസ്സുമായി കൊൽക്കത്ത നായകനായ ശ്രേയസ് അയ്യർ ക്രീസിൽ നിൽക്കേ സഞ്ജു സാംസണും സംഘവും തോൽവിയെ മുന്നിൽ കണ്ടിരുന്നു. എന്നാൽ പതിനേഴാംമത്തെ ഓവർ എറിഞ്ഞ ചാഹൽ ആ ഒരൊറ്റ ഓവറിൽ കളിയുടെ ഗതി മാറ്റി. ഓവറിൽ ഹാട്രിക്ക് അടക്കം 4 വിക്കറ്റുകളാണ് ചാഹൽ നേടിയത്.

അതേസമയം ശേഷം എത്തിയ പേസർ ഉമേഷ്‌ യാദവാണ് മറ്റൊരു നാടകീയത പിന്നീട് സൃഷ്ടിച്ചത്. ശ്രേയസ് അയ്യരുടെ വിക്കറ്റിനു പിന്നാലെ ജയം ഉറപ്പിച്ച രാജസ്ഥാൻ ടീമിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് ഉമേഷ്‌ യാദവിന്‍റെ വെടിക്കെട്ട് പ്രകടനമാണ്‌. ബോൾട്ട് എറിഞ്ഞ പതിനെട്ടാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും അടക്കം ഉമേഷ്‌ യാദവ് സ്കോർ ഉയർത്തിയതോടെ കളി ഒരിക്കൽ കൂടി കൊൽക്കത്തക്ക് അനുകൂലമായി മാറി.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
7d041e61 786e 41d4 b243 7c191f398e79

എന്നാൽ കൊൽക്കത്ത ഇന്നിങ്സിലെ അവസാന ഓവറിലാണ് ഉമേഷ്‌ യാദവ് ക്ലീൻ ബൗൾഡ് ആയത് എങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കാൻ താരത്തിന് സാധിച്ചില്ല. എങ്കിലും സർപ്രൈസ് ബാറ്റിംഗുമായി ഉമേഷ്‌ യാദവ് കയ്യടികൾ കരസ്ഥമാക്കി. വെറും 9 പന്തുകളിൽ നിന്നും ഒരു ഫോറും 2 സിക്സും അടക്കമാണ് ഉമേഷ്‌ യാദവ് 21 റൺസിലേക്ക് എത്തിയത്. നേരത്തെ ഉമേഷ്‌ യാദവ് ബൗളിങ്ങിൽ നിരാശപെടുത്തിയിരുന്നു.

Scroll to Top