ന്യൂസിലന്‍റ് ❛ശാപം❜ മാറി. ഇന്ത്യന്‍ വനിതകള്‍ അണ്ടര്‍-19 ടി20 ലോകകപ്പ് ഫൈനലില്‍

ഐസിസി അണ്ടര്‍ – 19 ടി20 ലോകകപ്പ് സെമിഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയം. ന്യൂസിലന്‍റ് ഉയര്‍ത്തിയ 108 റണ്‍സ് വിജയലക്ഷ്യം 14.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഷെഫാലി വര്‍മ്മയുടെ (10) വിക്കറ്റാണ് ആദ്യം നഷ്ടമായത്. അര്‍ധസെഞ്ചുറിയുമായി ശ്വേതയും (61) മികച്ച പിന്തുണയുമായി സൗമ്യ തിവാരിയും (22) ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയത്തില്‍ എത്തിച്ചു. ശ്വേതയെക്കൂടാതെ തൃഷയാണ്(5) പുറത്താകതെ നിന്ന മറ്റൊരു ബാറ്റര്‍.

ഞായറാഴ്ച്ചയാണ് ഫൈനല്‍. ഫൈനലില്‍ ഇംഗ്ലണ്ട് – ഓസ്ട്രേലിയ മത്സരത്തിലെ വിജയികളെ നേരിടും.

FndjB6hWAAAoGrQ

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍റ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 35 റണ്‍സ് നേടിയ ജോര്‍ജ്ജിയ ആണ് ടോപ്പ് സ്കോറര്‍. ഇന്ത്യക്കായി പര്‍വശി ചോപ്ര 3 വിക്കറ്റ് വീഴ്ത്തി.

ദീര്‍ഘകാലമായി ന്യൂസിലന്‍റിനെതിരെ  നോക്കൗട്ട് മത്സരം തോല്‍ക്കുന്ന എന്ന ചീത്തപേരും ഇന്ത്യ മാറ്റി. 2019 ലോകപ്പ് സെമിയിലും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യന്‍ പുരുഷ ടീം ന്യൂസിലന്‍റിനോട് തോറ്റിരുന്നു. ഇതിനൊരു മാറ്റം വരുത്തിയിരിക്കുകയാണ് ഇന്ത്യന്‍ അണ്ടര്‍ – 19 വനിത ടീം.

Previous articleകോഹ്ലിയും രോഹിത്തും ഒന്നുമല്ല! ഇന്ത്യയുടെ നട്ടെല്ല് അവനാണ്; സൂപ്പർ താരത്തെക്കുറിച്ച് ഇർഫാൻ പത്താൻ
Next articleഭാഗ്യവേദിയില്‍ ടോസ് ഭാഗ്യം ഇന്ത്യക്ക്. പൃഥി ഷാക്ക് ഇടമില്ലാ