ഐസിസി അണ്ടര്‍-19 വനിത ടി20 ലോകകപ്പിലെ രണ്ടാം സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയം. ഏഴു വിക്കറ്റിന്‍റെ വിജയമാണ് ശ്രീലങ്കക്കെതിരെ ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സാണ് നേടിയത്.
ശ്രീലങ്കന്‍ നിരയില്‍ 2 പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 25 റണ്ണുമായി വിശ്മി ഗുണരത്ന ടോപ്പ് സ്കോററായി. ഇന്ത്യക്കായി പാര്‍ഷവി ചോപ്ര 4 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ ടോപ്പ് ഓഡറിലെ 3 പേരെ നഷ്ടമായെങ്കിലും സൗമ്യ തിവാരി (25) അനായാസം ഇന്ത്യയെ വിജയത്തിലെത്തിച്ചു. 7.2 ഓവറിലാണ് ഇന്ത്യ വിജയം കണ്ടത്.
സൂപ്പര്‍ സിക്സിലെ ഇന്ത്യയുടെ ആദ്യ വിജയമാണിത്. നേരത്തെ ആദ്യ മത്സരത്തില്‍ 7 വിക്കറ്റിന് ഓസ്ട്രേലിയയുമായി പരാജയപ്പെട്ടിരുന്നു. ബംഗ്ലാദേശ്, സൗത്താഫ്രിക്ക, യുഎഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ മാത്രമാണ് സെമിയിലേക്ക് യോഗ്യത നേടുക.