സച്ചിനേക്കാൾ മികച്ചവൻ കോഹ്ലി, അതിന് ഒരു കാരണവുമുണ്ട്; പാറ്റ് കമ്മിൻസ്

pjimage 2020 04 25t113904 1588316777

ലോക ക്രിക്കറ്റിന് ലഭിച്ച അമൂല്യമായ രത്നങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്ലിയും. ഇരുവരും ക്രിക്കറ്റിന് നൽകിയ സംഭാവനകൾ ചെറുതല്ല. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരുടെ ലിസ്റ്റ് എടുത്താൽ മുൻപന്തിയിൽ തന്നെ ഇരുവരും ഉണ്ടാകും. സച്ചിനെ ആരാധകർ വിളിക്കുന്നത് ക്രിക്കറ്റിന്റെ ദൈവം എന്നാണ്. ഒട്ടുമിക്ക റെക്കോർഡുകളും തൻ്റെ പേരിലേക്ക് മാറ്റി കുറിച്ച താരമാണ് സച്ചിൻ. താരം ക്രിക്കറ്റിനോട് വിടചൊല്ലിയത് നേടാൻ റെക്കോർഡുകൾ ഒന്നും ബാക്കി ഇല്ലാത്തപ്പോഴാണ്.


എന്നാൽ സച്ചിൻ നേടിയ എല്ലാ റെക്കോർഡുകളും മാറ്റിക്കുറിക്കുവാൻ ഒരാൾക്ക് മാത്രമാണ് എല്ലാ ക്രിക്കറ്റ് ആരാധകരും സാധ്യത കൽപ്പിക്കുന്നത്. അത് സച്ചിൻ്റെ പിൻഗാമി എന്ന് എല്ലാവരും വിശേഷിപ്പിച്ച സാക്ഷാൽ വിരാട് കോഹ്ലിയാണ്. ഇപ്പോൾ തന്നെ 74 സെഞ്ചുറികൾ നേടിയ താരം സച്ചിൻ നേടിയ 100 സെഞ്ചുറികൾ എന്ന റെക്കോർഡിൻ്റെ അടുത്തേക്ക് എത്താൻ പോവുകയാണ്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ സച്ചിൻ്റെ റെക്കോർഡ് വൈകാതെ തന്നെ കോഹ്ലി തൻ്റെ പേരിലേക്ക് മാറ്റും.

Virat Kohli and Sachin Tendulkar


പല ആരാധകരും ഇരുവരിൽ ആരാണ് മികച്ചത് എന്നതിനെപ്പറ്റി തർക്കിക്കാറുണ്ട്. എന്നാൽ രണ്ടു പേരും രണ്ട് കാലത്തെ ലെജന്റുകൾ തന്നെയാണ് എന്നതാണ് സത്യം. ഇപ്പോഴിതാ ഈ വിഷയത്തിൽ തൻ്റെ അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. സച്ചിനേക്കാൾ മികച്ച താരമായി തനിക്ക് തോന്നിയത് വിരാട് കോഹ്ലി ആണെന്നാണ് ഓസീസ് നായകൻ പറഞ്ഞത്. സച്ചിൻ്റെ കൂടെ തനിക്ക് ഒരുപാട് മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞിട്ടില്ല എന്നും കമ്മിൻസ് പറഞ്ഞു.

See also  ധോണിയെ ലോകകപ്പിൽ കളിപ്പിക്കാനാവുമോ? ഉത്തരം നൽകി രോഹിത് ശർമ.
v 9 1

“എനിക്ക് സച്ചിൻ്റെ കൂടെ ഒറ്റ മത്സരം മാത്രമാണ് കളിക്കാൻ സാധിച്ചത്. അതുകൊണ്ട് ഞാൻ പറയുക കോഹ്ലിയാണ് മികച്ചവൻ എന്നാണ്. സച്ചിൻ നേടിയ പല റെക്കോർഡുകളും തകർത്തത് കോഹ്ലി ആയിരുന്നു. നിലവിൽ ക്രിക്കറ്റിൽ സച്ചിൻ നേടിയ റെക്കോർഡുകൾ തകർക്കാൻ കൂടുതൽ സാധ്യതകൾ ഉള്ളത് കോഹ്ലിക്ക് മാത്രമാണ്. അതുകൊണ്ടു തന്നെ റെക്കോർഡുകളുടെ പുസ്തകത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ കൂടെ തന്നെയാണ് വിരാട് കോഹ്ലിയുടെയും സ്ഥാനം.

Scroll to Top