ടി:20 ലോകകപ്പിലെ ഓൾ ടൈം ഇലവനെ പ്രഖ്യാപിച്ച് വിഡ്സൺ : നായകനായി മഹേന്ദ്ര സിംഗ് ധോണി – ടീമിൽ 2 ഇന്ത്യൻ താരങ്ങൾ

ടി20 ലോകകപ്പിലെ ഓൾ ടൈം ഇലവനെ പ്രഖ്യാപിച്ച് വിസ്‌ഡൻ. മുൻ ഇന്ത്യൻ ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ്  ധോണിയാണ് ടീമിന്‍റെയും  കപ്പിത്താൻ . ടി20 ലോകകപ്പിന്‍റെ  ഏറ്റവും പുതിയ എഡിഷൻ  ഇന്ത്യയിൽ ഈ വർഷം തന്നെ  നടക്കാനിരിക്കേയാണ് വിസ്ഡൻ ഓൾടൈം ഇലവനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ആറ് ലോകകപ്പുകളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് മികച്ച പതിനൊന്ന് താരങ്ങൾക്ക്  സ്‌ക്വാഡിൽ  ഇടം നൽകിയത് .ഐസിസി ടി:20 ലോകകപ്പിന്റെ ഏഴാം പതിപ്പാണ് ഇന്ത്യൻ മണ്ണിൽ നടക്കുക .

ഇന്ത്യയിൽ നിന്ന് 2 താരങ്ങളും പാകിസ്ഥാൻ ടീമിൽ നിന്ന് 3 താരങ്ങളും വെസ്റ്റിൻഡീസ്  , ശ്രീലങ്ക താരങ്ങളായ രണ്ട് പേരും  കൂടാതെ ഓസ്‌ട്രേലിയ , ഇംഗ്ലണ്ട് താരങ്ങളായ ഓരോരുത്തരും വിഡ്സന്റെ പ്ലെയിങ് ഇലവനിൽ ഇടം സ്വന്തമാക്കി .

ടി:20 ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസ താരമായ ക്രിസ് ഗെയ്‌ലും ലങ്കൻ താരം മഹേല ജയവർദ്ധനയുമാണ് ടീമിലെ ഓപ്പണിങ്  കോംബോ .
ലോകകപ്പിൽ 28 കളിയിൽ നിന്ന് 920 റൺസ് നേടിയിട്ടുള്ള ഗെയ്ൽ ഒമ്പത് വിക്കറ്റും നേടിയിട്ടുണ്ട്. രണ്ടുതവണ വെസ്റ്റ് ഇൻഡീസിനെ ലോക ചാമ്പ്യൻമാരാക്കുന്നതിലും നിർണായക പങ്കുവഹിച്ചു. ടി 20 ലോകകപ്പിൽ ആയിരത്തിലേറെ റൺ നേടിയ ഏക ബാറ്റ്സ്മാനാണ് ജയവർധനെ. 31 കളിയിൽ 1016 റൺസ്. മൂന്നാമനായി ഇലവനിൽ ഇടംനേടിയ  ഇന്ത്യൻ നായകൻ വിരാട് കോലി ടി:20 ലോകകപ്പിൽ  16 കളിയിൽ നേടിയത് 777  റൺസാണ് .

മധ്യനിരയിൽ കെവിൻ പീറ്റേഴ്സൺ മർലോൺ സാമുവൽസ് ,മൈക്ക് ഹസി എന്നിവരെത്തുമ്പോൾ ടീമിലെ വിക്കറ്റ് കീപ്പറും ഫിനിഷറും ധോണി തന്നെയാണ് .
ടി:20 ലോകകപ്പിൽ 34 കളിയിയിൽ 546 റൺസും 39 വിക്കറ്റും നേടിയ മികവാണ് അഫ്രീദിയെ ഏക ആൾറൗണ്ടറായി  ടീമിലെത്തിച്ചത്. ഫാസ്റ്റ് ബൗളർമാരായി ശ്രീലങ്കയുടെ ലസിത് മലിംഗയും പാകിസ്ഥാന്‍റെ ഉമർ ഗുല്ലും സ്പിന്നറായി സയീദ് അജ്മലും ഇടം സ്വന്തമാക്കി

വിഡ്സൺ പ്ലെയിങ് ഇലവൻ : ക്രിസ് ഗെയ്ൽ , മഹേല ജയവർധന , വിരാട് കോഹ്ലി ,കെവിൻ പീറ്റേഴ്സൺ ,
മർലോൺ സാമുവൽസ് ,മൈക്ക് ഹസി ,മഹേന്ദ്ര സിംഗ് ധോണി (  cap & WK)
ഷാഹിദ് അഫ്രീദി , ഉമർ ഗുൽ ,ലസിത് മലിംഗ , സയ്യദ് അജ്മൽ