ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ മലയാളി വിക്കറ്റ് കീപ്പര്‍ താരം സഞ്ചു സാംസണിന് ഇടം ലഭിച്ചിരുന്നില്ല. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. ടി20 ലോകകപ്പിന് മുമ്പ് നടക്കുന്ന ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടി20കള്‍ക്കും സഞ്ചുവിന് അവസരം ലഭിച്ചില്ലാ. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരാണ് വിക്കറ്റ് കീപ്പറായി ടീമിലുള്ളത്.
ഇന്ത്യയുടെ ട്വന്റി 20 ടീമുകളിൽ സിംബാബ്‌വെയ്‌ക്കെതിരെ ഏകദിന പരമ്പരയും വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ടി20യിലും സഞ്ചു സാംസൺ കളിച്ചു. ഈ വർഷം ആദ്യം അയർലൻഡിനെതിരായ ടി20 ഐ പരമ്പരയിൽ അദ്ദേഹം തന്റെ ഏറ്റവും ഉയർന്ന സ്കോർ നേടി. ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിൽ നിന്നും കേരള താരത്തെ അവഗണിച്ചു. ടീമിലെ രണ്ട് കീപ്പർമാരിൽ ഒരാളായ ഋഷഭ് പന്ത് ടൂർണമെന്റിൽ വളരെ നിരാശജനകമായ പ്രകടനമായിരുന്നു റിഷഭ് പന്ത് നടത്തിയത്.
അതിനാല്‍, ദിനേഷ് കാർത്തിക്കിനൊപ്പം രണ്ട് കീപ്പർമാരിൽ ഒരാളായി സഞ്ജു സാംസണെ സെലക്ടർമാർ ഉൾപ്പെടുത്തുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിച്ചെങ്കിലും അത് നടന്നില്ല. സഞ്ചുവിന്‍റെ പുറത്താകലിനോട് വളരെ പ്രതിഷേധമാണ് ആരാധകര്‍ നടത്തുന്നത്
ചില പ്രതികരണങ്ങള്‍