സച്ചിൻ പോലും അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല, പക്ഷേ ഇപ്പോഴത്തെ കളിക്കാർ അങ്ങനെയല്ല; ഇന്ത്യൻ ടീമിനെ കുറിച്ച് സെവാഗ്

കഴിഞ്ഞ തവണത്തെ ജേതാക്കളായ ഇന്ത്യ ഇത്തവണത്തെ ഏഷ്യാകപ്പിന് ഇറങ്ങുമ്പോൾ കിരീടം നിലനിർത്തും എന്ന പ്രതീക്ഷയായിരുന്നു എല്ലാ ഇന്ത്യൻ ആരാധകർക്കും. എന്നാൽ ആരാധകർക്ക് നിരാശ പകർന്ന് ഫൈനൽ കാണാതെ ടൂർണമെന്റിൽ നിന്നും ഇന്ത്യ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് സൂപ്പർ ഫോറിൽ കടന്ന ഇന്ത്യ പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ് ടൂർണമെന്റിൽ നിന്നും പുറത്താവുകയായിരുന്നു.

ടൂർണമെന്റിൽ ഇന്ത്യൻ ആരാധകർക്ക് ആശ്വസിക്കാവുന്ന കാര്യം കോഹ്ലിയുടെ ഫോമിലേക്കുള്ള മടങ്ങിവരവാണ്. എന്നാൽ സ്റ്റാർ ഓൾറൗണ്ടർ ജഡേജ കാൽമുട്ടിന് പരിക്കേറ്റ് ടൂർണമെന്റിൽ നിന്നും പുറത്തായത് കടുത്ത തിരിച്ചടിയായി. ബുംറയും ഹർഷൽ പട്ടേലും പരിക്കേറ്റ് ടൂർണമെന്റിൽ കളിക്കാതെ ഇരുന്നതും, ആറുമാസത്തിലേറെ പരിക്കു മൂലം അന്താരാഷ്ട്ര മത്സരങ്ങൾ നഷ്ടമായ രാഹുലും ചാഹറും, ചുരുക്കം പറഞ്ഞാൽ ഇന്ത്യക്ക് ഈ വർഷം പരിക്കുകളുടെ വർഷമായിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച് നിർണായക നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സെവാഗ്.

images 38

“മൈതാനത്തിന് അകത്തല്ല, മറിച്ച് പുറത്തു നിന്നാണ് താരങ്ങൾക്ക് പരുക്ക് പറ്റുന്നത്. ആരും ഇതിനെ ചൂണ്ടികാട്ടുന്നില്ല.ബൗൾ ചെയ്യുന്നതിനിടെയാണ് ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. മൈതാനത്ത് നിന്നും ജഡേജ പരുക്കേറ്റ് പിന്മാറുന്നത് നമ്മൾ കണ്ടിട്ടില്ല. മത്സരത്തിന് ശേഷമാണ് അദ്ദേഹത്തിന് പരുക്കുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കിയത്. അതായത് മിക്ക കളിക്കാർക്കും ജിമ്മിൽ വെച്ചോ അല്ലെങ്കിൽ സ്റ്റേഡിയത്തിന് പുറത്തോ ആണ് പരുക്കേൽക്കുന്നത്. ഇത് പരിഹരിക്കപ്പെടണം.കഴിവുകൾ പ്രധാനമാണ്…നിങ്ങൾ ഇന്ത്യൻ ടീമിൽ ഇടം നേടിയാൽ കഴിവുകളോളം പ്രധാനമല്ല ജിമ്മിന്. ഇനി ഒരുപക്ഷേ നിങ്ങൾ രണ്ട് മാസത്തെ ഇടവേളയുണ്ടെങ്കിൽ ഫിറ്റ്നസ് പ്രധാനമാണ്. സച്ചിൻ ടെണ്ടുൽക്കറിൽ നിന്നാണ് ഞാൻ ഇത് പഠിച്ചത്.

images 37

സച്ചിൻ ടീമിൽ വരുമ്പോഴെല്ലാം 6-8 കിലോയിൽ കൂടുതൽ ഭാരം ഉയർത്തുന്നത് ഞാൻ കണ്ടിട്ടില്ല. ഒരിക്കൽ ഞാൻ സച്ചിനോട് ചോദിച്ചു, ‘ഇത്രയും കുറഞ്ഞ ഭാരം ഉയർത്തിയതിന്റെ പ്രയോജനം എന്താണ്?’, അദ്ദേഹത്തിന്റെ മറുപടിയിൽ നിന്ന് എനിക്ക് ഒരുപാട് പഠിക്കാൻ ഉണ്ടായിരുന്നു.‘ഇത് എന്റെ പരിപാലന വ്യായാമം മാത്രമാണ്. എനിക്ക് ഒരു മത്സരം കളിക്കാനുണ്ട്. ക്ഷമത നിലനിർത്താനും, ശരീരം ഫിറ്റ് ആയി സൂക്ഷിക്കാനും ഇത്രയും മതി’- സച്ചിൻ എന്നോട് പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു.നിങ്ങൾ ഇന്നത്തെ കളിക്കാരെ നോക്കൂ, വിരാട് കോലിയും മറ്റുള്ളവരും ഒരു പരമ്പരയ്ക്കിടെ 50-60-70 കിലോഗ്രാം ഭാരം ഉയർത്തുന്നതിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടാകും. ഇത് യഥാർത്ഥത്തിൽ പരുക്കിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.”- സെവാഗ് പറഞ്ഞു.