“എനിക്ക് ധോണിയുടെ കരണത്ത് രണ്ടെണ്ണം പൊട്ടിക്കണം, ഇത്ര മോശം ക്രിക്കറ്ററെ കണ്ടിട്ടില്ല” യുവരാജിന്റെ പിതാവ് പറഞ്ഞത്.

yuvi and dhoni

ഒരു സമയത്ത് ഇന്ത്യൻ ടീമിന്റെ നട്ടെല്ലായിരുന്നു മഹേന്ദ്ര സിംഗ് ധോണിയും യുവരാജ് സിംഗും. ഇരുവരുമടങ്ങുന്ന മധ്യനിരക്കെതിരെ പോരാടാൻ പല ടീമുകളും ഭയപ്പെട്ടിരുന്നു. ധോണി ഇന്ത്യക്കായി രണ്ടുതവണ ലോകകപ്പ് സ്വന്തമാക്കിയപ്പോഴും യുവരാജായിരുന്നു ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചത്. മാത്രമല്ല ധോണിയും യുവരാജും മൈതാനത്തിന് പുറത്തും മികച്ച ഒരു സൗഹൃദം നിലനിർത്തിയിരുന്നു. എന്നാൽ ഇക്കാര്യങ്ങൾക്കൊക്കെയും ശേഷം ഇരുവരും തമ്മിൽ വലിയ പ്രശ്നങ്ങൾ രൂപപ്പെട്ടു. 2011ലെ ലോകകപ്പിന് ശേഷമാണ് യുവരാജിന് അർബുദം ബാധിച്ചത്. അദ്ദേഹം പിന്നീട് ചികിത്സയ്ക്കായി പോവുകയും ചെയ്തു. അതിനുശേഷം രോഗമുക്തനായി തിരികെ ടീമിലെത്താൻ യുവരാജ് നന്നേ കഷ്ടപ്പെട്ടു. ഈ സമയത്ത് മഹേന്ദ്ര സിംഗ് ധോണി യുവരാജിന് ടീമിൽ അവസരങ്ങൾ നൽകുന്നില്ല എന്നതിന്റെ പേരിൽ യുവിയുടെ പിതാവ് വലിയ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അന്ന് നടന്ന പല അഭിമുഖങ്ങളിലും വളരെ രൂക്ഷമായിയാണ് യുവരാജിന്റെ പിതാവ് യോഗ്രാജ് ധോണിയെ വിമർശിച്ചത്. അന്ന് ഇന്ത്യ ന്യൂസിന് യോഗ്രാജ് നൽകിയ അഭിമുഖമായിരുന്നു ഏറ്റവും ശ്രദ്ധയാകർഷിച്ചത്.

അന്ന് യോഗ്യരാജ് പറഞ്ഞത് ഇങ്ങനെയായിരുന്നു. “മഹേന്ദ്ര സിംഗ് ധോണിയുടെ കരണം നോക്കി എനിക്ക് രണ്ടെണ്ണം പൊട്ടിക്കണം. എന്ത് അധികാരത്തിന്റെ പേരിലാണ് നിങ്ങൾ ഇങ്ങനെ സംസാരിക്കുന്നത് എന്ന് ഞാൻ ധോണിയോട് ചോദിക്കും. ഇപ്പോൾ അവൻ മഹേന്ദ്ര സിംഗ് ധോണിയായി മാറിയത് അവനെ മാധ്യമങ്ങളും മറ്റും ദൈവമാക്കി മാറ്റിയതുകൊണ്ട് മാത്രമാണ്. ധോണിയ്ക്ക് ക്രിക്കറ്റിലെ രാജാവ് എന്ന പട്ടം ചാർത്തിക്കൊടുത്തതും ഈ മാധ്യമങ്ങളാണ്. യഥാർത്ഥത്തിൽ ധോണി എന്ന നീ ഇതൊന്നും അർഹിക്കുന്നില്ല.”- യോഗ്രാജ് അന്ന് പറഞ്ഞു.

Read Also -  ലോകകപ്പ് സെലക്ഷൻ കിട്ടിയപ്പോളും സഞ്ജു പറഞ്ഞത് കേരള ടീം വിജയിക്കണമെന്നാണ്. ബിജു ജോർജ് പറയുന്നു.
m7opt04g ms dhoni afp 625x300 06 July 20 1

“എന്തുകാര്യത്തിന്റെ പേരിലാണ് മഹേന്ദ്ര സിംഗ് ധോണിക്ക് അഭിമാനിക്കാൻ സാധിക്കുക? ഇനി അങ്ങനെ അഭിമാനം ധോണിയ്ക്ക് തോന്നുന്നുണ്ടെങ്കിൽ അത് തകർത്തുതരാൻ ഞാൻ ശ്രമിക്കാം. എന്റെ ജീവിതത്തിൽ ഇത്ര മോശമായ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. എനിക്ക് ധോണിയോട് ചോദിക്കാനുള്ളത് ഒരു കാര്യമാണ്. ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ കളിക്കുമ്പോൾ നിനക്ക് നിന്റെ പിതാവിനെ ഓർമ്മ വന്നില്ലേ? വ്യത്യസ്തമായ ടാലന്റ് ഉള്ളവനെന്നും മറ്റുമൊക്കെയാണ് അന്ന് യുവരാജിനെ പറ്റി നീ പറഞ്ഞത്. ഇപ്പോൾ നിനക്ക് നിന്റെ ‘അച്ഛനായ’ യുവരാജ് സിംഗിനെ ഓർമ്മ വരുന്നില്ലേ. “- യോഗ്രാജ് കൂട്ടിച്ചേർത്തു.

“2011ലെ ലോകകപ്പിൽ നാലാം നമ്പറിൽ യുവരാജ് ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ധോണി തിരിച്ചയച്ചു. ശേഷം യുവരാജിന്റെ സ്ഥാനത്ത് കളിക്കുകയും മത്സരം വിജയിപ്പിക്കുകയും ചെയ്തു. അത് നല്ല കാര്യമാണ്. പക്ഷേ ഇപ്പോൾ എന്താണ് സംഭവിച്ചത്? അദ്ദേഹം പലപ്പോഴും പൂച്ചയെപ്പോലെ പതുങ്ങി ഇരിക്കുകയാണ്. പലപ്പോഴും ആറാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. ഇത്ര വലിയ പോരാട്ടവീര്യമുള്ള ആളാണെങ്കിൽ നാലാം നമ്പറിൽ കളിച്ച് ടീമുകളെ വിജയിപ്പിക്കണമായിരുന്നു.”- യോഗ്രാജ് സിംഗ് അന്ന് വെല്ലുവിളിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മഹേന്ദ്ര സിംഗ് ധോണിയോ യുവരാജോ പ്രതികരിക്കാൻ തയ്യാറായില്ല. ഇന്നും നിലവാരം വിട്ട് യാതൊരുതര അഭിമുഖത്തിലും ഇരു താരങ്ങളും പങ്കെടുത്തിട്ടില്ല എന്നതും സത്യമാണ്.

Scroll to Top