ഇന്ത്യയ്ക്ക് രവിചന്ദ്രൻ അശ്വിൻ എന്നതുപോലെയാണ് ഓസ്ട്രേലിയക്ക് നതാൻ ലയൺ. ഏറെക്കാലമായി ഓസീസിന്റെ സ്പിൻ കരുത്തായി ലയൺ നില കൊള്ളുകയാണ്. പലപ്പോഴും ഇന്ത്യൻ പിച്ചുകളിൽ ലയണിനെ അശ്വിനോട് തന്നെയാണ് പലരും താരതമ്യം ചെയ്യാറുള്ളത്. എന്നാൽ താൻ എല്ലായിപ്പോഴും അശ്വിനെ കണ്ടുപഠിക്കാനാണ് ശ്രമിക്കാറുള്ളത് എന്ന് ലയൺ പറയുകയുണ്ടായി. അശ്വിന്റെ വേരിയേഷനുകൾ പഠിക്കാനായി താൻ ഒരുപാട് സമയം ലാപ്ടോപ്പിന്റെ മുൻപിൽ ചിലവഴിക്കാറുണ്ടെന്നും ലയൺ പറയുന്നു.
“സത്യം പറഞ്ഞാൽ അശ്വിനോട് താരതമ്യം ചെയ്യുമ്പോൾ ഞാൻ വ്യത്യസ്തനായ ഒരു ബോളറാണ്. ഇവിടെ വരുന്നതിനു മുൻപ് അശ്വിന്റെ വീഡിയോകൾ തുടർച്ചയായി നിരീക്ഷിച്ചിരുന്നോ എന്ന് ചോദിച്ചാൽ നിരീക്ഷിച്ചിരുന്നു എന്ന് തന്നെയാണ് ഉത്തരം. വീട്ടിൽ ലാപ്പിന്റെ മുമ്പിലിരുന്ന് ഞാൻ അശ്വിന്റെ ബോളിംഗ് വീഡിയോകൾ കാണാൻ ഒരുപാട് സമയം ചിലവഴിക്കുകയുണ്ടായി. അതിന്റെ പേരിൽ എന്റെ ഭാര്യ പോലും ദേഷ്യപ്പെടുകയുണ്ടായി. ഇതൊക്കെയും ഒരു പഠനത്തിന്റെ ഭാഗമാണ്. ക്രിക്കറ്റിന്റെ ഒരു പ്രധാന കാര്യം എന്താണെന്ന് വെച്ചാൽ, നമ്മൾ തുടർച്ചയായി പഠിക്കും എന്നതാണ്. നമ്മുടെ എതിരെ നിൽക്കുന്ന ആളുകളെ കണ്ടു മെച്ചപ്പെടാനും വളരാനും നമുക്ക് സാധിക്കും.”- ലയൺ പറയുന്നു.
“ഞാനും അശ്വിനും തമ്മിൽ ഒരുപാട് സംസാരങ്ങൾ ഉണ്ടായിട്ടുണ്ട്. അദ്ദേഹം എന്നെ ഒരുപാട് പഠിപ്പിച്ചിട്ടുണ്ട്. ഇവിടെ മാത്രമല്ല ഓസ്ട്രേലിയയിൽ ആയിരുന്നപ്പോഴും ഇത് ചെയ്യുമായിരുന്നു. അശ്വിന്റെ ചില കഴിവുകൾ എനിക്കും ഉണ്ടാക്കിയെടുക്കണം എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ സംഭാഷണങ്ങളിലൂടെ ഇനിയും മെച്ചപ്പെടാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നത്.”- ലയൺ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ മികവാർന്ന പ്രകടനം തന്നെയായിരുന്നു രവിചന്ദ്രൻ അശ്വിൻ കാഴ്ചവച്ചത്. മത്സരത്തിൽ അശ്വിൻ എട്ടു വിക്കറ്റുകൾ നേടി