ഗോൾഡൻ ഡക്കായി കെല്‍ രാഹുൽ : ഇന്‍ സ്വിങ്ങ് മനോഹാരിതയുമായി ബോൾട്ട്

ടോസ് നഷ്ടമായി ലക്ക്നൗവിന് എതിരെ ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് ടീമിന് ലഭിച്ചത് മോശം തുടക്കമെങ്കിൽ അതേ നാണയത്തിൽ എതിരാളികൾക്കും മറുപടി നൽകി രാജസ്ഥാൻ ടീം. സഞ്ജു സാംസണും ടീമും ഉയർത്തിയ 168 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന് കളിക്കാനായി ഇറങ്ങിയ ലക്ക്നൗ ടീമിനെ ഇന്നിങ്സിലെ ആദ്യത്തെ ബോളിൽ തന്നെ ഞെട്ടിച്ചത് പേസർ ട്രെന്റ് ബോൾട്ട്. ബോൾട്ട് എറിഞ്ഞ ആദ്യത്തെ ബോളിൽ തന്നെ ലക്ക്നൗ നായകനും സ്റ്റാർ ഓപ്പണർ കൂടിയായ രാഹുൽ പുറത്തായി.

മറുപടി ബാറ്റിങ് ആരംഭിച്ച ലക്ക്നൗ ടീമിനെയും ആരാധകരെയും ഞെട്ടിച്ചാണ് നേരിട്ട ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കായി രാഹുൽ പുറത്തായത്. ബോൾട്ട് എറിഞ്ഞ മനോഹര ഇൻസ്വിങ് ബോളിന് മുൻപിൽ കുരുങ്ങിയ രാഹുൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. നേരത്തെ ഐപിൽ പതിനഞ്ചാം സീസണിലെ ആദ്യത്തെ കളിയിലും സമാനായ രീതിയിൽ രാഹുൽ ഗോൾഡൻ ഡക്ക് ആയി പുറത്തായിരുന്നു.

അതേസമയം കഴിഞ്ഞ സീസണുകളിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ട്രെന്റ് ബോൾട്ട് ഇത്തവണ മെഗാ താരാലേലത്തിന് പിന്നാലെയാണ് രാജസ്ഥാൻ ടീമിലേക്ക് എത്തിയത്. മനോഹരമായി പവർപ്ലെയിലും ഡെത്ത് ഓവറുകളിലും ബോൾ ചെയ്യുന്ന ബോൾട്ടിനെ ലേലത്തിൽ നഷ്ടമാക്കിയത് മുംബൈക്ക് ഈ സീസണിൽ കനത്ത തിരിച്ചടി ആയി മാറി കഴിഞ്ഞു. അതേസമയം ഒന്നാമത്തെ ഓവറിൽ രാഹുൽ വിക്കറ്റിന് പുറമേ കൃഷ്ണപ്പ ഗൗതം വിക്കറ്റ് വീഴ്ത്താനും ട്രെന്റ് ബോൾട്ടിന് കഴിഞ്ഞു.